അമൃത്സര്‍: അമൃത്സറിലെ അന്താരാഷ്ട്ര അതിര്‍ത്തിയില്‍ (ഐ.ബി) 22 കിലോയിലധികം ഹെറോയിനുമായി ഇന്ത്യന്‍ അതിര്‍ത്തി കടന്ന പാകിസ്ഥാന് കള്ളക്കടത്തുകാരനെ അമൃത്സര്‍ ഗ്രാമീണ പോലീസും ബി.എസ്.എഫും സംയുക്തമായി നടത്തിയ ഓപ്പറേഷനില്‍ വെടിവച്ച് കൊന്നു.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഈ ഓപ്പറേഷന് നടന്നത്. എസ്എസ്പി ധ്രുവ് ദാഹിയയുടെ നേതൃത്വത്തിലുള്ള പഞ്ചാബ് പോലീസ് സംഘവും അതിര്‍ത്തി സുരക്ഷാ സേന (ബിഎസ്എഫ്) സൈനികരും സംയുക്തമായി നടത്തിയ ഓപ്പറേഷനില്‍ ആണ് ഇയാളെ വെടിവച്ച് കൊന്നത്. ഇന്ത്യന്‍ സൈനികര്‍ക്ക് നേരെ കള്ളക്കടത്തുകാരന് വെടിയുതിര്‍ത്തപ്പോള്‍ ആണ് ഇയാള്‍ക്ക് നേരെ തിരിച്ച് വെടിവച്ചത്. തുടര്‍ന്ന് നടന്ന ഏറ്റുമുട്ടലില്‍ ആണ് ഇയാളെ വെടിവച്ച് കൊന്നത്.
22 പാക്കറ്റ് ഹെറോയിന്‍ (ഭാരം 22.660 കിലോഗ്രാം), ഒരു എംകെ റൈഫിള്‍ (സെമി ഓട്ടോമാറ്റിക് റൈഫിള്‍) കൂടാതെ പാകിസ്ഥാന് കറന്‍സി, ഒരു മൊബൈല്‍ ഫോണ്‍, രണ്ട് പാകിസ്ഥാന് സിമ്മുകള്‍, പാകിസ്ഥാനില്‍ നിര്‍മ്മിച്ച അടയാളപ്പെടുത്തിയ പൈപ്പ് എന്നിവ കണ്ടെടുത്തതായി പഞ്ചാബ് പോലീസ് പ്രസ്താവനയില്‍ പറഞ്ഞു.
Discussion about this post