പാറശ്ശാല: ബുധനാഴ്ച രാവിലെ 11 ഓടെ കൊറ്റാമം പുതുക്കുളത്തിന് സമീപത്ത് ഗ്യാസ് സിലിണ്ടറുമായെത്തിയ വാഹനത്തിന് തീപിടിച്ചെങ്കിലും നാട്ടുകാരുടെ സമയോചിത ഇടപെടലിലൂടെ വന്‍ദുരന്തം ഒഴിവായി
വാഹനം നിർത്തിയിട്ട് സമീപത്തെ വീട്ടില്‍ ഗ്യാസ് സിലിണ്ടര്‍ നല്‍കിയശേഷം ജീവനക്കാരന് തിരികെയെത്തിയപ്പോഴാണ് വാഹനത്തിന്റെ അടിഭാഗത്തുനിന്ന് തീയും പുകയും ഉയരുന്നത് ശ്രദ്ധയില്‍പെട്ടത്. ഓടിക്കൂടിയ നാട്ടുകാർ വളരെ പെട്ടെന്ന് വാഹനത്തിലുണ്ടായിരുന്ന 50 ഓളം സിലിണ്ടറുകള്‍ നീക്കം ചെയ്തു. അടുത്ത വീടുകളില്‍നിന്ന് ഹോസ് ഉപയോഗിച്ച് വെള്ളമൊഴിച്ച് തീ അണയ്ക്കുകയായിരുന്നു.
അതിനിടെ പാറശ്ശാല- നെയ്യാറ്റിന്‍കര അഗ്നിശമനസേനകളില്നിന്ന് മൂന്ന് ഫയര്‍ഫോഴ്സ് വാഹനങ്ങളും സ്ഥലത്തെത്തി. വാഹനത്തിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്ത കാരണമെന്നാണ് നിഗമനം.
Discussion about this post