റായ്പൂര്‍: മാവോയിസ്റ്റ് ഭീകരർ ബന്ദിയാക്കിയ സി.ആര്.പി.എഫ് കോബ്ര കമാന്‍ഡര്‍ രാകേശ്വര്‍ സിങ് മന്‍ഹാസിനെ മോചിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. നൂറുകണക്കിന് ഗ്രാമീണരുടെ സാന്നിധ്യത്തില്‍ ജവാനെ മോചിപ്പിക്കുന്ന ദൃശ്യങ്ങള്‍, മധ്യസ്ഥ സംഘത്തിനൊപ്പം പോയ മാധ്യമപ്രവര്‍ത്തകരാണ് പകര്‍ത്തിയത്.
രാകേശ്വറിന്റെ ദേഹത്ത് കയര്‍ കെട്ടി വരിഞ്ഞത് മാവോയിസ്റ്റ് ഭീകരർ അഴിച്ചുമാറ്റുന്നത് വിഡിയോയില്‍ കാണാം. സായുധരായ മാവോയിസ്റ്റുകള്‍ തോക്കുമായി ചുറ്റുംനിലയുറപ്പിച്ചതും ദൃശ്യങ്ങളിലുണ്ട്.
മാവോയിസ്റ്റുകളുടെ ക്യാമ്പില്‍ ജവാനെ താന്‍ കാണുമ്പോള്‍ അദ്ദേഹത്തിന് മുറിവുകളുണ്ടായിരുന്നുവെന്ന് പ്രാദേശിക മാധ്യമപ്രവര്‍ത്തകനായ ഗണേഷ് മിശ്ര പറഞ്ഞു. ജവാന്റെ ആരോഗ്യനില നല്ലതായിരുന്നു. മാവോയിസ്റ്റ് ആക്രമണത്തിന്റെ തൊട്ടടുത്ത ദിവസമാണ് തന്നെ പിടികൂടി ബന്ദിയാക്കിയതെന്ന് ജവാന് പറഞ്ഞതായും മാധ്യമപ്രവര്ത്തകന് അറിയിച്ചു.
https://twitter.com/ANI/status/1380166699618459650?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1380166699618459650%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.madhyamam.com%2Findia%2Fcrpf-jawan-released-by-maoists-video-783769
ഇന്ന് വൈകീട്ടോടെയാണ് ജവാനെ വിട്ടയച്ചതായി സ്ഥിരീകരിച്ചത്. സി.ആര്.പി.എഫ് ക്യാമ്പിലെത്തിച്ച ജവാനെ വൈദ്യപരിശോധനക്ക് വിധേയനാക്കി.
കഴിഞ്ഞ ശനിയാഴ്ചയാണ് രാകേശ്വര്‍ സിങ്ങിനെ മാവോവാദികള്‍ ബന്ദിയാക്കിയത്. ശനിയാഴ്ച 1000ലേറെ സൈനികര്‍ മാവോയിസ്റ്റ് വേട്ടക്കായി ഛത്തീസ്ഗഡിലെ സുക്മ- ബിജാപൂര്‍ അതിര്‍ത്തിയിലെ വനമേഖലയില്‍ എത്തിയതായിരുന്നു. രഹസ്യ വിവരമനുസരിച്ചാണ് എത്തിയതെങ്കിലും ആരെയും കാണാതെ മടങ്ങുന്നതിനിടെ മാവോയിസ്റ്റുകള്‍ ഒളിയാക്രമണം നടത്തി. 22 ജവാന്മാര് ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ചിരുന്നു. ഒരു സ്ത്രീ ഉള്‍പെടെ അഞ്ചു മാവോവാദികളും കൊല്ലപ്പെട്ടിരുന്നു. ചിതറിപ്പോയ സേനയില്‍ പലരും പല ഭാഗത്തായതിനാല് വിവരങ്ങള്‍ പങ്കുവെക്കാന്‍ പോലും കഴിഞ്ഞില്ല. ഇതിനിടയിലാണ് രാകേശ്വറിനെ കാണാതായത്. പിന്നീട് ജവാനെ മാവോവാദികള്‍ ബന്ദിയാക്കിയതായി വിവരം ലഭിക്കുകയായിരുന്നു.
Discussion about this post