ഡൽഹി: കരസേനാ മേധാവി ജനറൽ എം.എം. നരവനെ 5 ദിവസത്തെ സന്ദർശനത്തിനു ബംഗ്ലദേശിലെത്തി. ബംഗ്ലാദേശിലെ കരസേന, വ്യോമസേന, നാവികസേനാ മേധാവികൾ എന്നിവരുമായി വ്യാഴാഴ്ച കൂടിക്കാഴ്ച നടത്തിയ അദ്ദേഹം പരസ്പര താൽപ്പര്യവും, ഉഭയകക്ഷി പ്രതിരോധ സഹകരണവുമായി ബന്ധപ്പെട്ട കാര്യങ്ങളും ചർച്ച ചെയ്തു.
ബംഗ്ലദേശിന്റെ മോചനത്തിനു വഴിയൊരുക്കിയ 1971ലെ യുദ്ധത്തിൽ വീരമൃത്യു വരിച്ച സേനാംഗങ്ങൾക്കായി ധാക്കയിലുള്ള സ്മാരകത്തിൽ അദ്ദേഹം പ്രണാമമർപ്പിച്ചു. ഇന്ത്യ, ബംഗ്ലദേശ്, ഭൂട്ടാൻ, ശ്രീലങ്ക സേനകളുടെ സംയുക്ത അഭ്യാസപ്രകടനം അദ്ദേഹം വീക്ഷിക്കും.
ഇന്ത്യൻ സമുദ്രമേഖലയിൽ സ്വാധീനം വർധിപ്പിക്കുന്നതിന്റെ ഭാഗമായി ബംഗ്ലദേശുമായി അടുപ്പം സ്ഥാപിക്കാനുള്ള ചൈനയുടെ ശ്രമങ്ങളെ പ്രതിരോധിക്കാനുള്ള മുൻകരുതൽ കൂടിയാണ് ഇന്ത്യൻ നീക്കം.
Discussion about this post