റായ്പുര്‍: ഛത്തീസ്ഗഡിലെ റായ്പുരില്‍ രാജധാനി ആശുപത്രി കെട്ടിടത്തിന് തീപിടിച്ച് അഞ്ചു പേര് മരണപ്പെട്ടു . ശനിയാഴ്ചയാണ് സംഭവം നടന്നത്.
”കെട്ടിടത്തിന്‍റെ മൂന്നാം നിലയിലാണ് തീപിടിത്തമുണ്ടായത്. സംഭവത്തില്‍ അഞ്ചുപേര്‍ക്ക് ജീവന്‍ നഷ്ടമായി. ചികിത്സയിലുണ്ടായിരുന്ന മറ്റു രോഗികളെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥരെത്തി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.”മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന് താര്‍കേശ്വര്‍ പട്ടേൽ പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആശുപത്രി അധികൃതര്‍ക്കെതിരെ കേസെടുത്തതായാണ് വിവരം. ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗല്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നാലുലക്ഷം രൂപ പ്രഖ്യാപിച്ചു.








