കൊച്ചി: വിജയദശമിയോടനുബന്ധിച്ച് രാഷ്ട്രീയ സ്വയംസേവക സംഘത്തിൻ്റെ 101 ാo പിറന്നാൾ ആഘോഷങ്ങൾ കൊച്ചി മഹാനഗരത്തിൽ 18, 20, 21 തീയതികളിലായി നടന്നു. കൊച്ചിയിൽ 38 സ്ഥലങ്ങളിൽ പഥസഞ്ചലനവും പൊതുപരിപാടികളും സംഘടിപ്പിച്ചു. പരിപാടിയോടനുബന്ധിച്ച് കേസരി വാരികയുടെ പ്രചാരണ ഉത്ഘാടനവും വിവിധ മേഖലകളിൽ ഉന്നത വിജയം നേടിയ ആളുകൾക്ക് അനുമോദനവും നടന്നു.
റിട്ട. നാവിക സേനാ പൈലറ്റ് ക്യാപ്റ്റൻ പി രാജ്കുമാർ, എഴുത്തുകാരിയും അദ്ധ്യാപികയുമായ ഡോ. കെ വി സുമിത്ര, വനിതാ കളരി ഗരു മറീന, സറഫ് മെമോറിയൽ ഹോസ്പിറ്റൽ ഡയറക്ടർ ഡോ. വിവേക് സറഫ്, കവിയും അദ്ധ്യാപകനുമായ ഷോബിൻ കണ്ണങ്ങാട്ട് തുടങ്ങിയവർ വിവിധസ്ഥലങ്ങളിൽ അദ്ധ്യക്ഷ സ്ഥാനം വഹിച്ചു.
വിശ്വ ഹിന്ദുപരിഷത്ത് അഖില ഭാരതീയ ജോയിൻ്റ് സെക്രട്ടറി വി സ്ഥാണുമാലയൻ, ദക്ഷിണ കേരള പ്രാന്ത കാര്യകാരി അംഗങ്ങളായ, വി മഹേഷ്, കെ കെ വാമനൻ, എ ആർ മോഹനൻ, പ്രാന്ത കാര്യാലയ സഹപ്രമുഖ് രഞ്ചു കുമാർ, ദക്ഷിണ കേരള പ്രാന്ത ബൗദ്ധിക് പ്രമുഖ് പി ഉണ്ണികൃഷ്ണൻ, ക്ഷേത്രസംരക്ഷണ സമിതി സംസ്ഥാന ജോയിൻ്റ് സെക്രട്ടറി എം മോഹനൻ, വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന ജോയിൻ്റ് സെക്രട്ടറി അബിനു സുരേഷ് തുടങ്ങിയവർ വിവിധസ്ഥലങ്ങളിൽ വിജയദശമി സന്ദേശം നൽകി.









