ജമ്മു കാശ്മീർ : ചൊവ്വാഴ്ച ജമ്മു കശ്മീരിലെ അനന്ത്നാഗ് ജില്ലയിൽ സുരക്ഷാ ഉദ്യോഗസ്ഥരും തീവ്രവാദികളും തമ്മിൽ ഉണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് തീവ്രവാദികൾ കൊല്ലപ്പെട്ടു. ‘അനന്ത്നാഗിലെ കോക്കർനാഗ് പ്രദേശമായ വൈലൂവിൽ ഏറ്റുമുട്ടൽ ആരംഭിച്ചു. പോലീസും സുരക്ഷാ സേനയും ജോലിയിലാണ്. കൂടുതൽ വിശദാംശങ്ങൾ പിന്തുടരും.’കശ്മീർ പോലീസ് ട്വീറ്റ് ചെയ്തു.
മെയ് ആറിന് ഷോപിയൻ ജില്ലയിൽ ഏറ്റുമുട്ടലിനുശേഷം മൂന്ന് അൽ-ബദർ തീവ്രവാദികൾ കൊല്ലപ്പെടുകയും ഒരാൾ സുരക്ഷാ സേനയ്ക്ക് മുന്നിൽ കീഴടങ്ങുകയും ചെയ്തു. തെരച്ചിലിനിടെ പ്രദേശത്ത് തീവ്രവാദികളുടെ സാന്നിധ്യം കണ്ടെത്തിയെന്നും എല്ലാവർക്കും കീഴടങ്ങാൻ അവസരം ലഭിച്ചതായും പോലീസ് പറഞ്ഞു.
Discussion about this post