ബംഗളൂരു : കമ്പനികള്‍ക്കെതിരെ വ്യാപകമായി പരാതി ഉയര്‍ന്നതിനെത്തുടർന്ന് ചൈനീസ് കമ്പനികളുടെയും അവരുടെ ഇന്ത്യന്‍ ഘടകങ്ങളുടെയും വിവിധ അകൗണ്ടുകളിലെ 76.67 കോടി രൂപ ബെംഗളൂരു ഇഡി കണ്ടുകെട്ടി.
കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം രജിസ്റ്റര്‍ ചെയ്ത കേസുകളിലാണ് ഇഡിയുടെ നടപടി. ലോക്ക്ഡൗണ്‍ കാലത്ത് തിരിച്ചടവ് മുടങ്ങിയവരെ ചൂഷണം ചെയ്യുകയും ചില ഉപഭോക്താക്കള്‍ ആത്മഹത്യ ചെയ്യുകയും ചെയ്തതിനെ തുടര്‍ന്നാണ് ഏഴ് കമ്പനികള്‍ക്കെതിരെ നടപടിയെടുത്തത്.
മൂന്ന് ചൈനീസ് ഫിന്‍ടെക് കമ്പനികളും ഇവയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ കമ്പനികളുമാണ് നടപടിക്ക് വിധേയമായത്. ഓണ്‍ലൈന്‍ പണമിടപാട് സ്ഥാപനമായ റാസര്‍പേക്കും പിഴ വിധിച്ചു.
Discussion about this post