കാസർകോട്: കാസര്‍കോട്ടെ ഓക്സിജന്‍ പ്രതിസന്ധി മറികടക്കാൻ ശ്രമങ്ങളാരംഭിച്ച് സംസ്ഥാന സർക്കാർ. ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടെന്നും ഗുജറാത്തിൽ നിന്നും ഓക്സിജന്‍ എത്തിക്കാന്‍ ശ്രമങ്ങൾ ആരംഭിച്ചതായും മന്ത്രി ഇ ശ്രീധരൻ അറിയിച്ചു.
ഓക്സിജന്‍ ദൗര്‍ലഭ്യം അതാത് സമയങ്ങളില്‍ ആരോഗ്യമന്ത്രി കെ കെ ശൈലജയെയും മുഖ്യമന്ത്രി പിണറായി വിജയനെയും കൃത്യമായി അറിയിക്കുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ വളരെ പ്രയാസപ്പെട്ടാണെങ്കിലും ഓക്സിജന്‍ എത്തിക്കാനായി. ഇത് ഇനിയും തുടരുമെന്നും മന്ത്രി പറഞ്ഞു.
നിലവിലുള്ള ഓക്സിജൻ സിലിണ്ടറുകൾ ആവശ്യവുമായി താരതമ്യം ചെയ്യുമ്പോൾ അപര്യാപ്തമാണ്. സിലിണ്ടറിന്റെ എണ്ണം വര്‍ധിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്. രോഗികളുടെ എണ്ണം ഉയര്‍ന്ന നിരക്കിലാണെന്നും മന്ത്രി പറഞ്ഞു.
അതേസമയം ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കൊവിഡ് വ്യാപനത്തിന് നേരിയ ശമനമുണ്ടായിട്ടുണ്ട്. ഡൽഹിയിലെ ഓക്സിജൻ പ്രതിസന്ധി പരിഹരിക്കപ്പെട്ടതായി സർക്കാർ അറിയിച്ചു.
Discussion about this post