കൊൽക്കത്ത: നാരദ കേസിൽ കുറ്റാരോപിതരായ തൃണമൂൽ മന്ത്രിമാരെയും നേതാക്കളെയും വീട്ടു തടങ്കലിലാക്കാൻ കൽക്കട്ട ഹൈക്കോടതി ഉത്തരവിട്ടു. മന്ത്രിമാരായ സുബ്രത മുഖർജി, ഫിർഹാദ് ഹക്കിം, എം എൽ എ മദൻ മിത്ര, സോവൻ ചാറ്റർജി എന്നിവർക്കെതിരെയാണ് നടപടി.
കേസിൽ വിശാല ബെഞ്ച് രൂപീകരിക്കുമെന്നും കോടതി അറിയിച്ചു. വിശാല ബെഞ്ച് രൂപീകരിക്കുന്നത് വരെ നേതാക്കൾ തടങ്കലിൽ തുടരണം.
2016ലെ പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സ്വകാര്യ കമ്പനിക്ക് അനധികൃത സഹായം നൽകുന്നതിന് വേണ്ടി ഉന്നത തൃണമൂൽ നേതാക്കൾ വൻ തുകകൾ കൈക്കൂലി വാങ്ങിയിരുന്നു. ഇതിന്റെ വീഡിയോകൾ നാരദ ന്യൂസ് പോർട്ടൽ പുറത്ത് വിട്ടിരുന്നു.











