തിരുവനന്തപുരം: ലക്ഷദ്വീപിന്റെ കാര്യത്തില്‍ കോണ്‍ഗ്രസ് അടക്കം രാഷ്ട്രീയ പാര്‍ട്ടികള്‍ ആസൂത്രിതമായ പ്രചരണമാണ് നടത്തുന്നതെന്ന് ലക്ഷദ്വീപിലെ കപട സമരങ്ങള്‍ക്കും പ്രതിഷേധങ്ങള്ക്കുമേതിരെ ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്. ഇതിന് പിന്നില്‍ സി.പി.എമ്മും മുസ്ലിം ലീഗും ചില ജിഹാദി സംഘടനകളും പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ടൂള്‍ കിറ്റ് തയാറാക്കിയുള്ള വ്യാജ പ്രചരണമാണ് ലക്ഷദ്വീപ് വിഷയത്തില്‍ നടത്തുന്നത്. ലക്ഷദ്വീപില്‍ കോവിഡ് വ്യാപിക്കാന്‍ കാരണം അഡ്മിനിസ്ട്രേറ്ററാണെന്ന് ആരോപിക്കുന്നതായും കെ. സരേന്ദ്രന് മാധ്യമങ്ങളോട് പറഞ്ഞു. അനേകം വ്യാജ പ്രചാരണങ്ങളാണ് ലക്ഷദ്വീപില്‍ നടക്കുന്നത്.
ടൂറിസം ലക്ഷ്യമിട്ട് ലക്ഷദ്വീപിന്റെ വികസനങ്ങള്‍ക്ക് വേണ്ടിയാണ് അഡ്മിനിസ്ട്രേഷന്റെ പ്രവര്‍ത്തനങ്ങള്‍. എന്നാല്‍ ഇതിനെ മാധ്യമങ്ങളും മറ്റും വളച്ചൊടിച്ചു ജനങ്ങളെ കബളിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post