ലക്ഷദ്വീപ് വിഷയത്തില്‍ കേരള നിയമസഭയില്‍ പ്രമേയം പാസാക്കിയതിനെതിരെ ബിജെപി നേതാവ് എപി അബ്ദുള്ളക്കുട്ടി. വികസനം നേരിട്ട് അറിയാന്‍ മുഖ്യമന്ത്രി പിണറായി വിജയനെയും പ്രതിപക്ഷ നേതാവ് വിഡി സതീശനെയും ഒന്നിച്ച് ദ്വീപിലേക്ക് കൊണ്ടു പോവുമെന്ന് അദ്ദേഹം പറഞ്ഞു.
‘ഇത് ജനാധിപത്യത്തെ കൊഞ്ഞനം കുത്തലാണ്. പരിഹാസ്യമാണ്. ഈ സഭ കോയമ്പത്തൂരില്‍ ബോംബ് സ്ഫോടനത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച അബ്ദുള്‍ നാസര്‍ മദനിയെ രക്ഷപ്പെടുത്തണമെന്ന് പറഞ്ഞ് പ്രമേയം പാസാക്കിയതാണ്. മുമ്പ് നോട്ട് നിരോധനവുമായി ബന്ധപ്പെട്ട് ഇവര്‍ പ്രമേയം പാസാക്കിയിരുന്നു. എന്താണ് നോട്ടു നിരോധനവും ഡിജിറ്റലൈസേഷനും ഇന്ത്യക്കുണ്ടാക്കിയ നേട്ടമെന്ന് പഠിക്കണം. ലക്ഷദ്വീപിന്റെ പുരോഗതിക്കു വേണ്ടിയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രവര്‍ത്തിക്കുന്നത്. ലോക്ഡൗണ്‍ കഴിയട്ടെ, പിണറായിയെയും വിഡി സതീശനയെും ഒന്നിച്ചങ്ങോട്ട് കൊണ്ടു പോവുന്നുണ്ട്. പാസ് ശരിയായി കൊടുക്കാം. നിങ്ങളവിടെ വരണം,’ അദ്ദേഹം പറഞ്ഞു.
‘ഹേ കോണ്‍ഗ്രസേ നിങ്ങള്‍ 73 കൊല്ലം പിറകിലേക്കാക്കി ആ പ്രദേശത്തെ. ഹേ കമ്മ്യൂണിസ്റ്റേ നിങ്ങള്‍ 40 കൊല്ലം കേരളത്തിലെ പിറകോട്ടടിപ്പിച്ചവരാണ്. ഇവിടത്തെ റോഡ്, റെയില്‍ എല്ലാം വികസന വിരുദ്ധ സമരത്തിന്റെ ഭാഗമായി. കേരളത്തെ 40 കൊല്ലം പിറകോട്ടടിപ്പിച്ചതു പോലെ കേരളത്തെ 40 കൊല്ലം പുറകോട്ടടുപ്പിക്കണോ, ലക്ഷദ്വീപിലെ ജനങ്ങളെ വഴിതെറ്റിക്കുന്ന ശുദ്ധ നുണയാണ് ഇവിടെ പ്രചരിപ്പിക്കുന്നത്. അവിടത്തെ കുടിവെള്ള പ്രശ്നം പരിഹരിച്ചു, യാത്ര പ്രശ്നം പരിഹരിച്ചു. ഇന്നവിടതെത് ഏറ്റവും വലിയ പ്രശനം ഹൈ സ്പീഡ് ഇന്റര്‍ നെറ്റില്ല എന്നതാണ്. അതിനു വേണ്ടി 1200 കോടി രൂപയുടെ പ്രൊജക്ടാണ് നരേന്ദ്ര മോദി അവിടെ നടപ്പാക്കുന്നത്, ‘ അദ്ദേഹം ചൂണ്ടിക്കാട്ടി.
Discussion about this post