ഡൽഹി: ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (എയിംസിൽ) ഇന്നലെ രാത്രി 10.22 അഗ്നിബാധയുണ്ടായെങ്കിലും ആർക്കും പരുക്കില്ലെന്ന് റിപ്പോർട്ട്. കൺവേർഷൻ ബ്ലോക്കിന്റെ ഒൻപതാം നിലയിലാണ് തീ പടർന്നത്. 22 ഫയർ എൻജിനുകൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി.
ഒൻപതാം നിലയിലെ റഫ്രിജറേറ്ററിലെ ഷോർട്ട് സർക്യൂട്ട് മൂലമാണ് തീപിടിത്തമുണ്ടായത്. മെഡിക്കൽ വിദ്യാർഥികൾക്ക് ക്ലാസ് നടക്കുന്ന നിലയിലാണ് തീ പടർന്നതെന്നും രോഗികളാരും ഇവിടെ ഇല്ലെന്നും ഡൽഹി ഫയർ സർവീസസ് ഡയറക്ടർ അതുൽ ഗാർഗ് അറിയിച്ചു.









