ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ തിരുപ്പതിയില്‍ യുവതിയുടെ മൃതദേഹം സ്യൂട്ട്കേസില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ സംഭവത്തിനു പിന്നാലെ ഒളിവിലായിരുന്ന ഭര്‍ത്താവ് ശ്രീകാന്ത് റെഡ്ഡി അറസ്റ്റില്‍. മൊബൈല്‍ ഫോണ്‍ സിഗ്നല്‍ ട്രാക്ക് ചെയ്ത് വിജയവാഡയില്‍ നിന്നാണ് ഇയാളെ പോലീസ് പിടികൂടിയത്. ജൂണ്‍ 23-നാണ് എണ്‍പത് ശതമാനം കത്തിക്കരിഞ്ഞ നിലയില്‍ ഐടി ജീവനക്കാരി ഭുവനേശ്വരിയുടെ മൃതദേഹം തിരുപ്പതിയിലെ ആശുപത്രിക്ക് സമീപം കണ്ടെത്തുന്നത്.
അന്വേഷണത്തിന്റെ ഭാഗമായി ഒരു ടാക്സി ഡ്രൈവറെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് ഒരു വലിയ സ്യൂട്ട്കേസുമായി ശ്രീകാന്തും കുഞ്ഞും ഇയാളുടെ കാറില്‍ യാത്ര ചെയ്തിരുന്നതായി പോലീസ് കണ്ടെത്തുന്നത്. ആശുപത്രിക്ക് സമീപം കാര്‍ നിര്‍ത്തിയപ്പോള്‍ ശ്രീകാന്ത് സ്യൂട്ട്കേസുമായി പുറത്തിറങ്ങി മൃതദേഹം കത്തിച്ചു. പിന്നീട് തന്റെ കാറില്‍ തന്നെ അപ്പാര്‍ട്ട്‌മെന്റിലേക്ക് മടങ്ങിയെന്നുമാണ് ഡ്രൈവറുടെ മൊഴി. അതേസമയം, ഭാര്യ മരിച്ചത് കൊറോണ വൈറസിന്റെ ഡെല്‍റ്റ വകഭേദം മൂലമാണെന്ന് യുവാവ് ബന്ധുക്കളെ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നത്.
2019ലാണ് ഭുവനേശ്വരിയും കടപ്പ സ്വദേശിയായ ശ്രീകാന്ത് റെഡ്ഡിയുമായുള്ള വിവാഹം. ഇവര്‍ക്ക് 18 മാസം പ്രായമുള്ള ഒരു മകളുമുണ്ട്. കോവിഡ് പ്രതിസന്ധിയില്‍ ശ്രീകാന്തിന് ജോലി നഷ്ടപ്പെട്ടിരുന്നു. ഇതോടെ വിഷാദത്തിലായ ശ്രീകാന്ത് മദ്യപാനത്തില്‍ അഭയം തേടി. ജൂണ്‍ 22ന് അര്‍ദ്ധരാത്രി ഭാര്യയുമായി വഴക്കിട്ട ശ്രീകാന്ത് ഭുവനേശ്വരിയെ കൊലപ്പെടുത്തുകയായിരുന്നു.കോവിഡിനേ തുടര്‍ന്ന് ഭുവനേശ്വരിയും ഭര്‍ത്താവ് ശ്രീകാന്ത് റെഡ്ഡിയും 18 മാസം പ്രായമുള്ള മകളും കഴിഞ്ഞ മൂന്ന് മാസമായി തിരുപ്പതിയിലാണ് താമസിച്ചിരുന്നത്. പോലീസ് നടത്തിയ അന്വേഷണത്തില്‍ ശ്രീകാന്ത് സ്യൂട്ട്കേസുമായി അപ്പാര്‍ട്ട്‌മെന്റിലേക്ക് പ്രവേശിക്കുന്നതായും കുറച്ച് സമയത്തിന് ശേഷം മകള്‍ക്കൊപ്പം ഇതുമായി പുറത്തുപോകുന്നതിന്റേയും സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു.
Discussion about this post