മുംബൈ : മുംബൈ ഛത്രപതി വിമാനത്താവളത്തിൽ വിമാനവുമായി കൂട്ടിയിടിച്ച് കാർഗോ ട്രക്ക്. നിർത്തിയിട്ടിരുന്ന ആകാശ എയർ വിമാനത്തിൽ ഗ്രൗണ്ട് ഹാൻഡ്‌ലർ കാർഗോ ട്രക്ക് ഇടിച്ചു കയറുകയായിരുന്നു. വിമാനത്തിന്റെ ചിറകുകൾക്ക് ഉൾപ്പെടെ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്.
ഒരു മൂന്നാം കക്ഷി ഗ്രൗണ്ട് ഹാൻഡ്‌ലറാണ് അപകടമുണ്ടാക്കിയ കാർഗോ ട്രക്ക് പ്രവർത്തിപ്പിച്ചിരുന്നത്. വിമാനം നിലവിൽ സമഗ്രമായ പരിശോധനയ്ക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണെന്ന് ആകാശ എയർ. വിമാനം നിലവിൽ സമഗ്രമായ പരിശോധനയ്ക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണെന്ന് ആകാശ എയർ അറിയിച്ചു.
മൂന്നാം കക്ഷി ഗ്രൗണ്ട് ഹാൻഡ്‌ലറുമായി ചേർന്ന് അപകടത്തെക്കുറിച്ച് അന്വേഷണം നടത്തുന്നുണ്ടെന്ന് ആകാശ എയർ വ്യക്തമാക്കി. ബോയിംഗ് 737MAX വിമാനമാണ് അപകടത്തിൽപ്പെട്ടത്. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു.
Discussion about this post