കാസര്‍ഗോഡ്: ജില്ലയില്‍ ചെറുവത്തൂര്‍ വിജയ ബാങ്കിന്റെ ശാഖയില്‍ വന്‍ ബാങ്ക് കവര്‍ച്ച.ബാങ്കിന്റെ ചുമര് തുരന്നാണ് മോഷ്ടാക്കള്‍ അകത്തു കയറിയത്. സ്വര്‍ണ്ണവും പണവുമടക്കം നാലു കോടിയുടെ നഷ്ടം ഉണ്ടായതായി പ്രാഥമിക വിവരം.
ശനിയും ഞായറും ബാങ്ക് അവധിയായിരുന്നു.ഇന്ന് രാവിലെ ജീവനക്കാര്‍ ബാങ്കിലെത്തിയപ്പോഴാണ് മോഷണവിവരം അറിഞ്ഞത്. ബാങ്കിനെ കുറിച്ച് നന്നായി അറിവുള്ളവരാകും മോഷ്ടാക്കളെന്ന് കരുതുന്നു.
രണ്ടാഴ്ച മുമ്പ് കാസര്‍കോട് കുഡ്ലുവില് സഹകരണബാങ്കില്‍ കവര്‍ച്ച നടത്തിയിരുന്നു. ഉച്ചനേരത്തെത്തിയ കവര്‍ച്ചാ സംഘം കത്തികാട്ടി ഭീഷണിപ്പെടുത്തി 5 കോടിയുടെ സ്വര്‍ണവും പണവുമാണ് മോഷ്ടിച്ചത്.
Discussion about this post