തിരുവനന്തപുരം: കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷൻ നിർദേശം കൂടി പരിഗണിച്ച് സംസ്ഥാനത്തിന്റെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ സ്ഥാനത്തുനിന്നു ടിക്കാറാം മീണയെ നീക്കി പ്ലാനിങ് ആൻഡ് ഇക്കണോമിക് അഫയേഴ്സ് അഡിഷനൽ സെക്രട്ടറിയായി നിയമിച്ചു . സഞ്ജയ് എം. കൗളിനാണു മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസറുടെ പുതിയ ചുമതല. ഇതു കൂടാതെ ഐഎഎസ് തലപ്പത്തും നിരവധി അഴിച്ചുപണികളുണ്ട്.
എറണാകുളം കലക്ടർ എസ്. സുഹാസ് റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോർപറേഷൻ എംഡിയാകും. ജാഫർ മാലിക് എറണാകുളം കലക്ടറാകും. തൃശൂർ കലക്ടർ ഷാനവാസ് മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു മിഷൻ ഡയറക്ടറാകും. ഹരിത വി. കുമാർ തൃശൂർ കലക്ടറാകും. കോട്ടയം ജില്ലാ കലക്ടർ എം. അഞ്ജന ജനറൽ അഡ്മിനിസ്ട്രേഷൻ വിഭാഗം ജോയിന്റ് സെക്രട്ടറിയാകും. പഞ്ചായത്ത് വിഭാഗം ഡയറക്ടർ ഡോ. പി.കെ. ജയശ്രീ കോട്ടയം കലക്ടറാകും.
കാസർകോട് കലക്ടർ ഡോ. ഡി. സജിത് ബാബു സിവിൽ സപ്ലൈസ് വിഭാഗം ഡയറക്ടറാകും. ഭണ്ഡാരി സ്വാഗത് രൺവീർചന്ദ് കാസർകോട് കലക്ടറാകും. കോഴിക്കോട് കലക്ടർ സീറാം സാംബശിവ റാവു സർവേ ആൻഡ് ലാൻഡ് റെക്കോഡ്സ് വിഭാഗം ഡയറക്ടറാകും. പത്തനംതിട്ട കലക്ടർ ഡോ. നരസിംഹുഗാരി റെഡ്ഡി കോഴിക്കോട് കലക്ടറാകും. ഡോ. ദിവ്യ എസ്. അയ്യർ പത്തനംതിട്ട കലക്ടറാകും. ഷീബ ജോർജ് ഇടുക്കി കലക്ടറാകും.
Discussion about this post