കോട്ടയം: സാമ്പത്തിക ബാധ്യതയെ തുടർന്ന് ടൂറിസ്റ്റ് വാൻ ഉടമ ആത്മഹത്യ ചെയ്ത നിലയിൽ. കല്ലറ പെരുന്തുരുത്ത് വിജയവിലാസത്തിൽ വി.മോഹനൻ (50) ആണ് ആത്മഹത്യ ചെയ്തത്. മോഹനന് സ്വന്തമായി വാൻ (ടെംപോ ട്രാവലർ) ഉണ്ട്. സ്വകാര്യ ബാങ്കിൽനിന്ന് വായ്പ എടുത്തിരുന്നു.
ഇതിന്റെ തിരിച്ചടവു മുടങ്ങി. വാൻ വിറ്റെങ്കിലും വായ്പ അടയ്ക്കാൻ കഴിഞ്ഞില്ല. ഇതേത്തുടർന്ന് സ്വകാര്യ ബാങ്ക് പൊലീസിൽ പരാതി നൽകി. വെള്ളിയാഴ്ച പണം കൊടുത്തു തീർക്കണമെന്നു പൊലീസ് നിർദേശിച്ചിരുന്നു. വെള്ളിയാഴ്ച ഉച്ചയോടെ മോഹനൻ ആത്മഹത്യ ചെയ്യുകയായിരുന്നു.











