ബംഗലൂരു: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മുഹറം ഘോഷയാത്രക്ക് കർണാടക സർക്കാർ നിരോധനം ഏർപ്പെടുത്തി. ഓഗസ്റ്റ് 20 വരെയാണ് നിരോധനം. ആരാധനാലയങ്ങളിൽ മാസ്ക് ധരിക്കുന്നത് നിർബന്ധമാണ്.
കൊവിഡ് നിയന്ത്രണങ്ങൾ കർശനമായി പാലിച്ച് വേണം പ്രാർത്ഥനകൾ നടത്തുവാൻ. പൊതു ഹാളുകളിലോ തുറസ്സായ സ്ഥലങ്ങളിലോ വിവാഹ ഓഡിറ്റോറിയങ്ങളിലോ സമൂഹ നിസ്കാരം അനുവദിക്കില്ല. ഖബറിടങ്ങളിൽ ഒരു പരിപാടികളും സംഘടിപ്പിക്കാൻ പാടില്ല. 10 വയസ്സിൽ താഴെയുള്ളവരും 60 വയസ്സിന് മുകളിലുള്ളവരും വീടുകളിൽ പ്രാർത്ഥന നടത്തിയാൽ മതിയെന്നും സർക്കാർ ഉത്തരവിൽ പറയുന്നു.
സമാനമായ നിയന്ത്രണങ്ങൾ ഗണേശ ചതുർത്ഥി ആഘോഷങ്ങൾക്കും ബാധകമാണെന്നും സർക്കാർ ഉത്തരവിൽ വ്യക്തമാക്കി.
Discussion about this post