തിരുവനന്തപുരം: തിരുവനന്തപുരം ലോ അക്കാദമിയിലെ അധ്യാപകനായ സുനിൽകുമാറാണ് കോളേജ് ഗ്രൗണ്ടിൽ വെച്ച് തീ കൊളുത്തി ആത്മഹത്യ ചെയ്തത്. ഗുരുതരമായി പൊള്ളലേറ്റ അധ്യാപകനെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിച്ചിരുന്നു.
ക്ലാസ്സിലെ വിദ്യാർഥികളുമായി ഏറെനേരം സംസാരിച്ചതിന് ശേഷമാണ് അധ്യാപകൻ ഗ്രൗണ്ടിലേക്ക് പോയത്. തനിച്ചു ഗ്രൗണ്ടിലിരിക്കുന്ന അധ്യാപകനെ വിദ്യാർഥികളും കണ്ടിരുന്നു. ഇയാൾ കഴിഞ്ഞ ദിവസം ഇൻസ്റ്റാഗ്രാമിൽ മരണത്തെ സംബന്ധിച്ചുള്ള ഫോട്ടോ പോസ്റ്റ് ചെയ്തതായി അടുത്ത ബന്ധമുള്ളവർ പറഞ്ഞു. മരണ കാരണം വ്യക്തമല്ല.
Discussion about this post