ഡൽഹി: രാജ്യത്ത് ഡീസൽ വില ഇന്നും കുറഞ്ഞു. 20 പൈസയാണ് ഇന്ന് കുറഞ്ഞത്. ഇന്നലെയും 21 പൈസ കുറഞ്ഞിരുന്നു.
എന്നാൽ, പെട്രോൾ വില മാറ്റമില്ലാതെ തുടരുകയാണ്. തുടർച്ചയായ മുപ്പത്തിമൂന്നാം ദിവസമാണ് പെട്രോൾ വിലയിൽ വർദ്ധനവില്ലാത്തത്. ഡൽഹിയിൽ ഡീസൽ ഇരുപത് പൈസ കുറഞ്ഞ് ലിറ്ററിന് 89.47 രൂപയായി. മുംബൈയിൽ ഒരു ലിറ്റർ ഡീസൽ ലിറ്ററിന് 97.04 രൂപയുമാണ് വില. ഇന്നലെ ലിറ്ററിന് 97.24 രൂപയായിരുന്നു ഡീസലിന് വില.







