വാഷിങ്ടണ്‍: ഫൈസര്‍-ബയോടെക് വാക്സിന് പൂര്‍ണ്ണ അംഗീകാരം നല്കി അമേരിക്ക. ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനാണ് അംഗീകാരം നല്‍കിയത്. 16 വയസിന് മുകളിലുള്ളവര്‍ക്ക് വാക്സിന് നല്‍കാനാണ് അനുമതി. ഇതിനൊപ്പം 12 മുതല്‍ 15 വയസ് വരെ പ്രായമുള്ള കുട്ടികള്‍ക്ക് അടിയന്തര ഉപയോഗത്തിനും ഫൈസറിന്റെ വാക്സിന് ഉപയോഗിക്കാം.
കോവിഡിനെതിരായ പോരാട്ടാത്തില്‍ നിര്‍ണായക മുന്നേറ്റമാണിത്. ഇതോട് കൂടി വാക്സിന് സ്വീകരിക്കാന്‍ ജനങ്ങള്‍ക്ക് കൂടുതല്‍ ആത്മവിശ്വാസമുണ്ടാവുമെന്നാണ് പ്രതീക്ഷ. മറ്റ് വാക്സിനുകള്‍ അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കിയിട്ടുണ്ടെന്ന് എഫ്.ഡി.എ കമീഷണര്‍ ജാനറ്റ് വുഡ്കോക്ക് പറഞ്ഞു.
ലക്ഷക്കണക്കിനാളുകള്‍ ഫൈസര്‍ വാക്സിന് സ്വീകരിച്ചിട്ടുണ്ട്. യു.എസ് ഔദ്യോഗികമായി വാക്സിന് അംഗീകാരം നല്‍കുന്നതോടെ വാക്സിന് സ്വീകരിച്ചവര്‍ക്ക് കൂടുതല്‍ ആത്മവിശ്വാസമുണ്ടാവുമെന്നാണ് പ്രതീക്ഷയെന്നും യു.എസ് അധികൃതര്‍ വ്യക്തമാക്കി.
Discussion about this post