ഡൽഹി: രാജ്യത്ത് പെട്രോളിനും ഡീസലിനും വില കുറഞ്ഞു. പെട്രോളിന് 14 പൈസയും ഡീസലിന് 16 പൈസയുമാണ് കുറഞ്ഞത്. കൊച്ചിയില്‍ പെട്രോളിന് 101 രൂപ 63 പൈസയും ഡീസലിന് 93 രൂപ 74 പൈസയുമാണ് ഇന്നത്തെ വില.
തിരുവനന്തപുരത്ത് പെട്രോളിന് 103 രൂപ 69 പൈസയും ഡീസലിന് 95 രൂപ 68 പൈസയുമായി വില താഴ്ന്നു. രാജ്യത്ത് കഴിഞ്ഞ ഒരു മാസത്തിലധികമായി പെട്രോൾ വില മാറ്റമില്ലാതെ തുടരുകയായിരുന്നു. ഡീസലിന് കഴിഞ്ഞയാഴ്ച തുടർച്ചയായി വില കുറഞ്ഞിരുന്നു.
അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണ വില കുറഞ്ഞതാണ് ഇന്ത്യൻ വിപണിയിലും വില കുറയാൻ കാരണം. അന്താരാഷ്ട്ര വിപണിയിൽ വിലക്കയറ്റമുണ്ടായാൽ അത് ഇന്ത്യൻ വിപണിയിലും പ്രതിഫലിക്കും.
Discussion about this post