വാഷിങ്ടൻ: അഫ്ഗാനിസ്ഥാനില്‍ താലിബാന് അധികാരത്തിലെത്താനിടയാക്കിയ യുഎസ് സേനാ പിന്മാറ്റത്തെ ന്യായീകരിച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡന്. രണ്ടു പതിറ്റാണ്ട് നീണ്ട സേനാ വിന്യാസം പൂര്‍ണമായി അവസാനിപ്പിച്ച ശേഷമുള്ള വാര്‍ത്താ സമ്മേളനത്തിലാണ് ബൈഡന്റെ പ്രതികരണം. സേനാ പിന്മാറ്റം യുഎസിന്റെ ദേശീയ താൽപര്യമാണെന്ന് പറഞ്ഞ ബൈഡന്, വിവേകപൂർണമായ മികച്ച തീരുമാനമെന്നും കൂട്ടിച്ചേർത്തു.
കടുത്ത പ്രതിസന്ധികള്‍ക്കിടെ രക്ഷാദൗത്യം പൂര്‍ത്തിയാക്കിയ യുഎസ് സൈന്യത്തിന് ബൈഡന് നന്ദി അറിയിച്ചു. ഇനിയും അഫ്ഗാനിലുള്ള യുഎസ് പൗരന്മാരെ നാട്ടിലെത്തിക്കാന്‍ ശ്രമം തുടരുമെന്നും ബൈഡൻ വ്യക്തമാക്കി. രക്ഷാദൗത്യത്തിനിടെ ആക്രമിച്ച ഐഎസിന് കടുത്ത ഭാഷയില്‍ ബൈഡൻ മുന്നറിയിപ്പ് നല്കി. അമേരിക്കയെ വേദനിപ്പിച്ചവരെ അത്ര വേഗം മറക്കില്ലെന്ന് പറഞ്ഞ ബൈഡന്, ഭീകരതയ്ക്കെതിരെയുള്ള പോരാട്ടം തുടരുമെന്നും വ്യക്തമാക്കി.
Discussion about this post