കണ്ണൂര്‍: കണ്ണൂരില്‍ ഭര്‍ത്താവിന്റെ വീട്ടില്‍ ആത്മഹത്യ ചെയ്ത സുനീഷ എന്ന യുവതി നേരിട്ടത് കൊടിയ പീഡനമെന്ന് ബന്ധുവിന്റെ വെളിപ്പെടുത്തല്‍. സുനീഷയ്ക്ക് ഭര്‍തൃവീട്ടില്‍ നിന്നും സ്ഥിരമായ മര്‍ദനമേറ്റിരുന്നതായാണ് സുനീഷയുടെ വല്യമ്മ പറയുന്നത്.
ഭര്‍തൃവീട്ടില്‍ നിന്ന് സുനീഷയ്ക്ക് ഭക്ഷണം പോലും കൊടുത്തിരുന്നില്ലെന്നും, ഹോട്ടലില്‍ നിന്ന് ഭക്ഷണം വാങ്ങിയാണ് ഒരുമാസമായി കഴിച്ചിരുന്നതെന്നും അവര്‍ പറയുന്നു. വീടുമായി ബന്ധപ്പെടാന്‍ സുനീഷയെ അനുവദിച്ചിരുന്നില്ല. വീട്ടിലേക്ക് വിളിക്കാന്‍ ശ്രമിച്ചപ്പോള്‍ ഫോണ്‍ എറിഞ്ഞു പൊട്ടിച്ചതായും യുവതിയുടെ വല്യമ്മ ദേവകി പറഞ്ഞു.
ഒന്നരവര്‍ഷം മുമ്പാണ് പയ്യന്നൂര്‍ കോറോം സ്വദേശി സുനീഷയും വീജിഷും തമ്മില്‍ വിവാഹിതരാകുന്നത്. പ്രണയ വിവാഹമായതു കൊണ്ട് ഇരുവീട്ടുകാരും തമ്മില്‍ ഏറെക്കാലം അകല്‍ച്ചയിലായിരുന്നു.
ഭര്‍ത്താവിന്റെ വീട്ടില്‍ താമസം തുടങ്ങിയ സുനീഷയെ ഭര്‍ത്താവിന്റെ അച്ചനും അമ്മയും നിരന്തരം ശാരീരികമായി ഉപദ്രവിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തിരുന്നു. തന്നെ കൂട്ടിക്കൊണ്ട് പോയില്ലെങ്കില്‍ ജീവനോടെ ഉണ്ടാകില്ലെന്ന് യുവതി സഹോദരനോട് കരഞ്ഞ് പറയുന്ന ശബ്ദരേഖയും ഭര്‍തൃവീട്ടുകാരുടെ മര്‍ദ്ദന വിവരത്തെ കുറിച്ച് പറയുന്ന ശബ്ദരേഖയും പുറത്തു വന്നിരുന്നു.
Discussion about this post