സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് കേസിലെ മുഖ്യപ്രതി കോട്ടക്കൽ സ്വദേശി സലിം മലപ്പുറത്ത് പിടിയിൽ. തൃശൂർ, കോഴിക്കോട് ജില്ലകളിൽ സമാന്തര ടെലിഫോൺ എക്സ്ചേഞ്ചിൻ്റെ പ്രവർത്തനം നിയന്ത്രിച്ച പ്രധാനിയാണ് അറസ്റ്റിലായത്. മറ്റു ചില കേന്ദ്രങ്ങളിലും പ്രതിയുടെ നേതൃത്വത്തിൽ എക്ചേഞ്ച് പ്രവർത്തിച്ചിരുന്നതായാണ് സൂചന.
സലീമാണ് ഇന്ത്യ മുഴുവനുള്ള സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ചുകളുടെ പ്രധാന സൂത്രധാരനെന്നാണ് വിവരം. സ്വന്തം പേരില്‍ ഫോണ്‍ പോലും ഉപയോഗിക്കാത്ത ഇയാളെ കേരള പൊലീസിന് പുറമെ കര്‍ണാടക തെലങ്കാന പൊലീസുകളും തിരയുകയായിരുന്നു.
Discussion about this post