Monday, June 29, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് കേസ്: അറസ്റ്റിലായ സലീം കോഴിക്കോട് കേസിലും, തെലങ്കാനയില്‍ കള്ളനോട്ട് കേസിലും പ്രതി; രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച്

by Brave India Desk
Sep 4, 2021, 08:19 am IST
in Kerala
Share on FacebookTweetWhatsAppTelegram

കോഴിക്കോട്: വ്യാഴാഴ്ച മലപ്പുറത്ത് നിന്ന് സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് കേസില്‍ പിടിയിലായ കോട്ടയ്ക്കല്‍ സ്വദേശി മുഹമ്മദ് സലീമിനെ കോഴിക്കോട് കേസിലും പ്രതിചേര്‍ക്കും. അന്വേഷണസംഘം തെലങ്കാനയില്‍ പോയി വന്നശേഷമായിരിക്കും കസ്റ്റഡിയില്‍ വാങ്ങുക. സലീമും കോഴിക്കോട് കേസില്‍ പിടിയിലാകാനുള്ള ഷബീറും തെലങ്കാന കേസില്‍ അറസ്റ്റിലായ മുഹമ്മദ് റസലും ചേര്‍ന്നാണ് രാജ്യത്തിന്റ വിവിധ ഭാഗങ്ങളില്‍ സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് സ്ഥാപിച്ചതെന്നാണ് കണ്ടെത്തല്‍. ഇന്തോനേഷ്യയില്‍ എക്സ്ചേഞ്ച് സ്ഥാപിക്കാനുള്ള ശ്രമത്തിലായിരുന്നു ഇയാൾ എന്നാണ് പൊലീസ് പറയുന്നത്. തെലങ്കാനയില്‍ കള്ളനോട്ട് കേസിലും സലീം പ്രതിയാണ്.

രഹസ്യവിവരത്തിന്റ അടിസ്ഥാനത്തില്‍ കോട്ടയ്ക്കലിലെ ഒളിസങ്കേതത്തില്‍ നിന്നാണ് സലീമിനെ അറസ്റ്റ് ചെയ്തത്. കൊരട്ടിയില്‍ സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് സ്ഥാപിച്ച കേസിലെ പ്രധാന പ്രതിയായ സലീമിനെ തൃശൂര്‍ പൊലീസിന് കൈമാറി. കോഴിക്കോട് കേസിലും ഉള്‍പ്പെട്ട സലീമിനെ രണ്ടുദിവത്തിനുള്ളില്‍ അന്വേഷണസംഘം കസ്റ്റഡിയിലെടുക്കും.

Stories you may like

15-ഓളം പോക്സോ കേസുകളിൽ പ്രതികളായ സഹോദരങ്ങൾ ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ പിടിയിൽ; വലയിലാക്കിയത് കേരള പോലീസിന്റെ അതിസാഹസിക നീക്കം

‘യുദ്ധസമാന സാഹചര്യത്തിൽ സ്വർണം വാങ്ങലും വിദേശയാത്രയും ഒഴിവാക്കി’; ഇന്ത്യൻ ജനതയ്ക്ക് കൈയടിച്ച് പ്രധാനമന്ത്രി

അതേസമയം കോഴിക്കോട് കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം അടുത്ത ദിവസം തെലങ്കാനയ്ക്ക് പോകും. അവിടെ ജയിലില്‍ കഴിയുന്ന റസലിനെ കസ്റ്റഡ‍ിയിലെടുത്ത് ചോദ്യം ചെയ്യും. കേരളത്തിലേക്ക് അടക്കം സിംകാര്‍ഡുകള്‍ എത്തിച്ച്‌ നല്‍കിയത് റസലാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. തീവ്രവാദ പ്രവര്‍ത്തനത്തിനും ഹവാല ഇടപാടുകള്‍ക്കും സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ചുകള്‍ ഉപയോഗിച്ചതിന്റ കൂടുതല്‍ തെളിവുകള്‍ ലഭിച്ചതോടെ കേസ് എന്‍ ഐ എ ഏറ്റെടുക്കാനുള്ള സാധ്യതയേറി. കഴിഞ്ഞദിവസവും എന്‍ ഐ എ ഉദ്യോഗസ്ഥര്‍ ക്രൈംബ്രാഞ്ച് ഓഫീസിലെത്തി വിവരങ്ങള്‍ ശേഖരിച്ചിരുന്നു.

കൊച്ചിയിലും സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് കണ്ടെത്തിയിരുന്നു. കഴിഞ്ഞ മാസം തൃക്കാക്കരയിലും മറൈന്‍ ഡ്രൈവിലുമുള്ള റൂമുകളില്‍ നടത്തിയ പരിശോധനയില്‍ ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ ഉള്‍പ്പെടെ പൊലീസ് പിടിച്ചെടുത്തിരുന്നു. കൊച്ചി നഗരത്തില്‍ സമാന്തര എക്‌സ്‌ചേഞ്ചുകള്‍ പ്രവര്‍ത്തിക്കുന്നതായി ടെലികോം വകുപ്പ് നല്‍കിയവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. കൊച്ചിയിലെ ഫ്‌ളാറ്റില്‍ നടത്തിയ പരിശോധനയില്‍ വിവിധ ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഫ്‌ളാറ്റില്‍ ഉണ്ടായിരുന്ന മലപ്പുറം കൊണ്ടോട്ടി സ്വദേശിയെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

സമാനമായ മറ്റൊരു സംഭവത്തില്‍ കണ്ണൂരിലും കഴിഞ്ഞവര്‍ഷം ഇത് പോലെ സമാന്തര എക്‌സ്‌ചേഞ്ചുകള്‍ കണ്ടെത്തിയിരുന്നു. സംഭവത്തില്‍ കാക്കേയങ്ങാട് സ്വദേശിയായ 34കാരനെ പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു. കാക്കയങ്ങാട് കവലയില്‍ വിവോ സെന്റ്റോ ഷോപ്പിങ് കോംപ്ലെക്‌സിന്റെ ഒന്നാം നിലയില്‍ സിപ്പ് സോഫ്റ്റ് ടെക്‌നോളജി എന്ന ഷോപ്പിലാണ് സമാന്തര ടെലിഫോണ്‍ എക്‌സ്‌ചെയ്ഞ്ച് പ്രവര്‍ത്തിപ്പിച്ചിരുന്നത്. ഇവിടെ റെയ്ഡ് നടത്തിയ പൊലീസ് 256 ഓളം സിം കാര്‍ഡുകള്‍ ഉപയോഗിക്കാവുന്ന സിം കിറ്റ്, മൊബൈല്‍ ഫോണ്‍, 80 ഓളം സിം കാര്‍ഡുകള്‍, 3 മോഡം എന്നിവ റെയ്ഡില്‍ പിടികൂടിയിരുന്നു.

വിദേശത്തു നിന്നും വരുന്ന ടെലിഫോണ്‍ കോളുകള്‍ ഇന്‍ര്‍നെറ്റ് സഹായത്തോടെ ലോക്കല്‍ നമ്പറിൽ നിന്നും ലഭിക്കുന്ന രീതിയിലേക്ക് പ്രതികള്‍ മാറ്റി നല്‍കിയിരുന്നു. ഇന്റര്‍നെറ്റ് ഉപയോഗിച്ച്‌ കോള്‍ റൂട്ട് ചെയ്ത് ചെറിയ വാടകയ്ക്ക് ഉപഭോക്താക്കള്‍ക്ക് നല്‍കി വന്‍ ലാഭമുണ്ടാക്കുന്ന സംവിധാനമാണ് സമാന്തര എക്‌സ്‌ചേഞ്ചുകള്‍. വിവിധ സര്‍വ്വീസ് പ്രൊവൈഡര്‍മാര്‍ക്ക് ലഭിക്കേണ്ട വാടക തുക ഇതുവഴി നഷ്ടമാകും.

Tags: parallel telephone exchange case
Share91TweetSendShare

Latest stories from this section

ഷാജിയുടെ തങ്ങൾ പാണക്കാട്ടല്ല, മോദിയാണ്; ആവാസ് യോജന ബ്രാൻഡിംഗിൽ കെ.എം ഷാജിക്കെതിരെ ആഞ്ഞടിച്ച് എ.എ റഹീം

ഷാജിയുടെ തങ്ങൾ പാണക്കാട്ടല്ല, മോദിയാണ്; ആവാസ് യോജന ബ്രാൻഡിംഗിൽ കെ.എം ഷാജിക്കെതിരെ ആഞ്ഞടിച്ച് എ.എ റഹീം

ഈ വിജയം കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിക്കും: പ്രധാനമന്ത്രി 45 ദിവസത്തിനകം തലസ്ഥാനത്തെത്തും; വിവി രാജേഷ്

മാസത്തിൽ ഒന്ന് വീതം പ്രതീക്ഷിച്ചതാണ്, ചർച്ചയ്ക്ക് തയ്യാർ’; യുഡിഎഫിന്റെ അവിശ്വാസ പ്രമേയത്തെ തള്ളി മേയർ വി.വി. രാജേഷ്

തിരുവനന്തപുരം നഗരസഭയിൽ അവിശ്വാസ നാടകം പൊളിയുന്നു; യുഡിഎഫിനെ പിന്തുണയ്ക്കില്ലെന്ന് എൽഡിഎഫ്

തിരുവനന്തപുരം നഗരസഭയിൽ അവിശ്വാസ നാടകം പൊളിയുന്നു; യുഡിഎഫിനെ പിന്തുണയ്ക്കില്ലെന്ന് എൽഡിഎഫ്

പ്രസവവാർഡിന്റെ മുന്നിൽ ഇവിടെ പ്രസവം സ്ത്രീകൾക്ക് മാത്രമെന്ന് എഴുതിവെക്കില്ലല്ലോ ?: പിണറായി കമ്യൂണിസ്റ്റാണ്; എകെ ബാലൻ

‘ഷാജിക്ക് നല്ല മാറ്റമുണ്ട്, ബിജെപിക്കും ആർഎസ്എസിനും അടിമപ്പെടുന്നു’;കടന്നാക്രമിച്ച് എ.കെ. ബാലൻ

Discussion about this post

Latest News

15-ഓളം പോക്സോ കേസുകളിൽ പ്രതികളായ സഹോദരങ്ങൾ ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ പിടിയിൽ; വലയിലാക്കിയത് കേരള പോലീസിന്റെ അതിസാഹസിക നീക്കം

15-ഓളം പോക്സോ കേസുകളിൽ പ്രതികളായ സഹോദരങ്ങൾ ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ പിടിയിൽ; വലയിലാക്കിയത് കേരള പോലീസിന്റെ അതിസാഹസിക നീക്കം

‘മോദി സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള നേതാവ്’ ; വെള്ളിയാഴ്ച പ്രസംഗത്തിൽ മോദിയെ പുകഴ്ത്തി കശ്മീരി വിഘടനവാദി നേതാവായ പുരോഹിതൻ

‘മോദി സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള നേതാവ്’ ; വെള്ളിയാഴ്ച പ്രസംഗത്തിൽ മോദിയെ പുകഴ്ത്തി കശ്മീരി വിഘടനവാദി നേതാവായ പുരോഹിതൻ

പാറ്റകൾക്കൊപ്പം ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാര സമരവുമായി സോനം വാങ്ചുക് ; ആവശ്യം ധർമ്മേന്ദ്ര പ്രധാന്റെ രാജി

പാറ്റകൾക്കൊപ്പം ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാര സമരവുമായി സോനം വാങ്ചുക് ; ആവശ്യം ധർമ്മേന്ദ്ര പ്രധാന്റെ രാജി

പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ നിന്ന് ഫഡ്നാവിസിനെ ഒഴിവാക്കാനാണ് ശ്രമം ; ബിജെപിക്കെതിരെ ഉദ്ധവ് ; പത്രസമ്മേളനത്തിൽ ചിരി നിർത്താനാകാതെ ഫഡ്നാവിസ്

പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ നിന്ന് ഫഡ്നാവിസിനെ ഒഴിവാക്കാനാണ് ശ്രമം ; ബിജെപിക്കെതിരെ ഉദ്ധവ് ; പത്രസമ്മേളനത്തിൽ ചിരി നിർത്താനാകാതെ ഫഡ്നാവിസ്

വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം സി.ഐ.എസ്.എഫ് സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 8 ജവാൻമാർക്ക് പരിക്ക് ; 3 പേരുടെ നില ഗുരുതരം

വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം സി.ഐ.എസ്.എഫ് സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 8 ജവാൻമാർക്ക് പരിക്ക് ; 3 പേരുടെ നില ഗുരുതരം

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

സൗദി അറേബ്യയിൽ ആരാംകോയുടെ ഹെലികോപ്റ്റർ തകർന്ന് വീണ് അപകടം ; 14 മരണം

സൗദി അറേബ്യയിൽ ആരാംകോയുടെ ഹെലികോപ്റ്റർ തകർന്ന് വീണ് അപകടം ; 14 മരണം

മലിംഗയുടെ യോർക്കറുകൾ കോഹ്‌ലിയെ വിറപ്പിച്ചപ്പോൾ; 2011 ഫൈനലിലെ അണിയറക്കഥ

മലിംഗയുടെ യോർക്കറുകൾ കോഹ്‌ലിയെ വിറപ്പിച്ചപ്പോൾ; 2011 ഫൈനലിലെ അണിയറക്കഥ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies