ഡല്‍ഹി: അടുത്ത റിപ്പബ്ലിക് ദിനാഘോഷങ്ങളോടനുബന്ധിച്ച് സെന്‍ട്രല്‍ വിസ്ത പദ്ധതി പൂര്‍ത്തിയാകുമെന്ന് കേന്ദ്ര നഗരവികസന മന്ത്രി ഹര്‍ദീപ് സിംഗ്. സെന്‍ട്രല്‍ വിസ്ത പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്നും അടുത്ത മൂന്നു മാസത്തിനുള്ളില്‍ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകാനാണ് സാധ്യത എന്നും മന്ത്രി അറിയിച്ചു.
കഴിഞ്ഞ വര്‍ഷമാണ് രാഷ്ട്രപതിഭവന് മുതല്‍ ഇന്ത്യാ ഗേറ്റ് വരെയുള്ള പ്രദേശത്തിന്റെ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. അതിനാല്‍ പാര്‍ലമെന്റിന്റെ അടുത്ത ശൈത്യകാല സമ്മേളനം പുതുതായി പണി കഴിപ്പിച്ച മന്ദിരത്തിലാകും നടത്തുക.
Discussion about this post