മണ്ണയ്ക്കനാട്: വീടിന് സമീപം കൂട്ടിവെച്ചിരുന്ന തടിക്കഷണങ്ങള്‍ക്കിടയില്‍ കോഴിമുട്ട എടുക്കാനായി കൈയിട്ട ഗൃഹനാഥന് പാമ്പുകടിയേറ്റു മരിച്ചു.മണ്ണയ്ക്കനാട് കുളത്തിനാൽ (പീടികയിൽ) സുകുമാരൻ നായർ (ബിജു–48) ആണ് മരിച്ചത്. സംസ്കാരം നടത്തി. മണ്ണയ്ക്കനാട് പോസ്റ്റ് ഓഫിസിലെ പോസ്റ്റ്മാനാണ്.
ശനിയാഴ്ച വൈകിട്ടാണ് സംഭവം. വീടിന് സമീപം കൂട്ടിവെച്ച തടിക്കഷണങ്ങള്‍ക്കിടയിലാണ് ഇവിടുത്തെ കോഴി മുട്ട ഇട്ടിരുന്നത്. മുട്ട എടുക്കുന്നതിനിടയില്‍ കടിയേറ്റതായി തോന്നിയെങ്കിലും പാമ്പിനെ കണ്ടെത്താൻ കഴിയാത്തതിനാൽ ആദ്യം ഗൗരവമായി എടുത്തില്ല. പിന്നീട് അസ്വസ്ഥത അനുഭവപ്പെട്ടു. ആശുപത്രിയിൽ എത്തുന്നതിനു മുൻപ് മരിച്ചു.
Discussion about this post