ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി നവംബര്‍ അഞ്ചിന് കേദാര്‍നാഥ് സന്ദര്‍ശിക്കും.
ശൈത്യകാലത്ത് ക്ഷേത്രം അടച്ചിടുന്നതിന് ഒരുദിവസം മുന്‍പാണ് മോദിയുടെ സന്ദര്‍ശനം. 400 കോടിയുടെ കേദാര്‍പുരി പുനര്‍നിര്‍മ്മാണ പദ്ധതികളുടെ ഉദ്ഘാടനവും ശിലാസ്ഥാപനവും പ്രധാനമന്ത്രി നിര്‍വഹിക്കും.
ഒരുമാസത്തിനിടെ ഇത് രണ്ടാം തവണയാണ് നരേന്ദ്ര മോദി ഉത്തരാഖണ്ഡ് സന്ദര്‍ശിക്കുന്നത്. ഋഷികേശിലെ എയിംസ് ആശുപത്രിയിലെ ഓക്സിജന്‍ പ്ലാന്റ് ഉദ്ഘാടനം ചെയ്യുന്നതിനായി ഒക്ടോബര്‍ ഏഴിന് മോദി സംസ്ഥാനത്ത് എത്തിയിരുന്നു.
മോദിയുടെ കേദാര്‍നാഥ് സന്ദര്‍ശനം ഉത്താരഖണ്ഡ് മുഖ്യമന്ത്രി പുഷ്കാര്‍ സിങ് ധാമി സ്ഥിരീകരിച്ചു. ഹിമാലയ ക്ഷേത്രങ്ങളിലെ പ്രാര്‍ത്ഥനയ്ക്കൊപ്പം കേദാര്‍പുരിയിലെ വിവിധ വികസനപദ്ധതികളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നിര്‍വഹിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ശങ്കരാചാര്യരുടെ പ്രതിമയുടെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിക്കും.
Discussion about this post