പ്രധാനമന്ത്രി നരേന്ദ്രമോദി കേദാർനാഥിലെത്തി. ആദി ശങ്കരാചാര്യരുടെ സമാധിസ്ഥലത്ത് സ്ഥാപിച്ച ശങ്കരാചാര്യ പ്രതിമ നാടിന് സമർപ്പിച്ചു. 2013-ലെ പ്രളയത്തില്‍ ശങ്കരാചാര്യരുടെ സമാധിസ്ഥലം ഉള്‍പ്പടെയുള്ളവയെല്ലാം പൂര്‍ണമായി തകര്‍ന്നുപോയിരുന്നു. ഇതാണ് ഇപ്പോള്‍ പുനര്‍നിര്‍മിച്ചിരിക്കുന്നത്. 130 കോടിയുടെ വികസനപദ്ധതികൾ പ്രധാനമന്ത്രി പ്രഖ്യാപിക്കും.
12 അടി ഉയരമുള്ളതാണ് പുനർനിർമ്മിച്ച പ്രതിമ. മൊത്തം 130 കോടി രൂപ ചെലവിട്ടാണ് കേദാര്‍നാഥിലെ പുനര്‍നിര്‍മാണ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കിയിരിക്കുന്നത്. പ്രതിമയുടെ പുനര്‍നിര്‍മാണത്തിന് പുറമെ പുരോഹിതരുടെ താമസസ്ഥലങ്ങള്‍, വിവിധ സ്നാനഘട്ടങ്ങള്‍, നദിയുടെ പാര്‍ശ്വഭിത്തികള്‍, പോലീസ് സ്റ്റേഷന്, ആശുപത്രി, ഗസ്റ്റ് ഹൗസുകള്‍ എന്നിവയും പുനര്‍നിര്‍മിച്ചവയില്‍ ഉള്‍പ്പെടും. മന്ദാകിനി നദിക്ക് കുറുകെ നിര്‍മിച്ച പാലവും പുനര്‍നിര്‍മിച്ചിട്ടുണ്ട്. ഇതിന് പുറമെ 400 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന കേദാര്‍പുരി പുനര്‍നിര്‍മാണ പ്രവൃത്തിയുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വഹിക്കും.
Discussion about this post