തിരുവനന്തപുരം: ആര് എസ് എസ് പ്രവര്ത്തകന് സഞ്ജിത്തിന്റെ കൊലപാതകക്കേസില്‍ പ്രതികള്‍ ഇപ്പോഴും കേരള പൊലീസിന്റെ ‘കരുതലിലാ’ണെന്ന് കേന്ദ്ര മന്ത്രി വി മുരളീധരന്. സഞ്ജിത്തിനെ വെട്ടിനുറുക്കിയവരുടെ അറസ്റ്റ് രേഖപ്പെടുത്താന്‍ പിണറായിയുടെ പൊലീസിന് കൈ വിറയ്ക്കുന്നുണ്ട്. ഭീകരവാദികള്‍ക്ക് കയ്യാമം വച്ചാല്‍ ഭരണകക്ഷിയുടെ വോട്ട് ബാങ്ക് ഒലിച്ചുപോകുമെന്ന ഭയമാണോ എന്നും അദ്ദേഹം ചോദിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
വി മുരളീധരന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം :
ആഴ്ചയൊന്നു കഴിഞ്ഞു, ഒരു ചെറുപ്പക്കാരനെ ഭാര്യയുടെ മുന്നിലിട്ട് അരുംകൊല ചെയ്തിട്ട്. പ്രതികള്‍ ഇപ്പോഴും കേരള പോലീസിന്റെ ‘കരുതലിലാ’ണ്.! സഞ്ജിത്തിനെ വെട്ടിനുറുക്കിയവരുടെ അറസ്റ്റ് രേഖപ്പെടുത്താന്‍ പിണറായിയുടെ പോലീസിന് കൈ വിറയ്ക്കുന്നു.പിടിയിലായ പോപ്പുലര്‍ ഫ്രണ്ടുകാരന്റെ പേര് പറയില്ല പോലും !
ഭീകരവാദികള്‍ക്ക് കയ്യാമം വച്ചാല്‍ ഭരണകക്ഷിയുടെ വോട്ട് ബാങ്ക് ഒലിച്ചുപോകുമെന്ന ഭയമാണോ ..? കേസ് ദേശീയ അന്വേഷണ ഏജന്‍സിയെ ഏല്‍പ്പിക്കാത്തത് ആരുടെ തീട്ടുരത്തിന്റെ പേരിലാണ്…? കേരളത്തില്‍ നിയമവാഴ്ച സമ്പൂര്‍ണ്ണമായി തകര്‍ന്നിരിക്കുന്നു എന്നതാണ് സഞ്ജിത്ത് കേസ് വ്യക്തമാക്കുന്നത്.
മതഭീകരവാദികള്‍ക്ക് സംരക്ഷണം നല്കുന്ന ഭരണകൂടത്തെയോര്‍ത്ത് മലയാളികള്‍ ലജ്ജിക്കട്ടെ..ഇടതുസ്വതന്ത്രരുടെ കപടമതേതരവാദം ഇനിയും മനുഷ്യജീവനെടുക്കും എന്നുറപ്പ്..അഭിനവ ബുദ്ധിജീവികള്‍ മൗനം തുടരട്ടെ.. ആര്‍എസ്എസുകാരന്റെ മകനായതിനാല്‍ ഒരു വയസുകാരന് രുദ്രകേശവിന് നീതിക്ക് അവകാശമില്ലെന്ന് അവര്‍ പറയാതെ പറയുന്നു ..!
Discussion about this post