ഡൽഹി: പാലക്കാടെ ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിന്റെ കൊലപാതകക്കേസിൽ എൻഐഎ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ കണ്ടു. ഡൽഹിയിൽ അമിത് ഷായുടെ വസതിയിലായിരുന്നു കൂടിക്കാഴ്ച്ച.
സംസ്ഥാന സർക്കാരും പോലീസും ചേർന്ന് സഞ്ജിത്ത് കേസിലെ പ്രതികളെ സംരക്ഷിക്കാൻ ശ്രമിക്കുകയാണെന്നും കേസിൽ എൻഐഎ അന്വേഷണം വേണമെന്നും സുരേന്ദ്രൻ അമിത് ഷായോട് ആവശ്യപ്പെട്ടു. കേന്ദ്ര മന്ത്രി വി. മുരളീധരനും സുരേന്ദ്രനൊപ്പം കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
കരുവന്നൂർ സർവീസ് സഹകരണ ബാങ്കിലെ തട്ടിപ്പിൽ സിബിഐ അന്വേഷണം വേണമെന്നും സുരേന്ദ്രൻ അഭ്യർഥിച്ചു.
Discussion about this post