രാജ്യത്ത് മൂന്ന് പേർക്ക് കൂടി ഒമിക്രോൺ രോഗബാധ സ്ഥിരീകരിച്ചു. ആന്ധ്രപ്രദേശിലും ചണ്ഡിഗഡിലും കർണാടകയിലും ഓരോ കേസുകൾ വീതം റിപ്പോർട്ട് ചെയ്തു. ഇതോടെ രോഗബാധിതരുടെ എണ്ണം 36 ആയി ഉയർന്നു. അയർലൻഡിൽ നിന്നെത്തിയ 34കാരനാണ് ആന്ധ്രപ്രദേശിൽ ഒമിക്രോൺ ബാധിച്ചത്. ഇയാൾക്ക് രോഗലക്ഷണങ്ങളില്ല. ശനിയാഴ്ച നടത്തിയ ആർ.ടി.പി.സി.ആർ പരിശോധന ഫലം നെഗറ്റീവായിരുന്നു.
ചണ്ഡീഗഡിലെ ബന്ധുക്കളെ കാണാൻ ഇറ്റലിയിൽ നിന്ന് എത്തിയ 20കാരൻ ഒമിക്രോൺ പോസിറ്റീവായി. നവംബർ 22ന് ഇന്ത്യയിലെത്തിയ ശേഷം ഹോം ക്വാറന്റീനിലായിരുന്നു. ഡിസംബർ ഒന്നിന് നടത്തിയ പുനഃപരിശോധനയിൽ കോവിഡ് പോസിറ്റീവായി. ദക്ഷിണാഫ്രിക്കയിൽ നിന്നെത്തിയ 34 കാരനാണ് കർണാടകയിൽ രോഗബാധ സ്ഥിരീകരിച്ചത്. സംസ്ഥാനത്തെ മൂന്നാമത്തെ ഒമൈക്രോൺ കേസാണ്. ഇയാൾക്ക് 5 പേരുമായി നേരിട്ടും 15 പേരുമായി അല്ലാതെയും സമ്പർക്കം ഉണ്ടായിട്ടുണ്ടെന്നാണ് കണ്ടെത്തൽ.
Discussion about this post