ചണ്ഡീഗഢ്: വരാനിരിക്കുന്ന പഞ്ചാബ് തെരഞ്ഞെടുപ്പിന് മുന്നോടിയായി രാഷ്ട്രീയ പാർട്ടി പ്രഖ്യാപനവുമായി കർഷക സമര നേതാവ് ഗുർനാം സിംഗ് ചരൂണി. സംയുക്ത സംഘർഷ് പാർട്ടി എന്നാണ് പുതിയ പാർട്ടിയുടെ പേര്.
സാധാരണക്കാരെയും കർഷകരെയും സഹായിക്കലാണ് പുതിയ പാർട്ടിയുടെ ലക്ഷ്യമെന്ന് പാർട്ടി സ്ഥാപകൻ ചരൂണി പറഞ്ഞു. കർഷക സമര നേതാക്കൾക്ക് രാഷ്ട്രീയ ലക്ഷ്യമുണ്ടെന്ന വലതുപക്ഷ ചിന്തകരുടെ നിരീക്ഷണം ശരിവെക്കുന്ന തരത്തിലാണ് ചരൂണിയുടെയും ടികായതിന്റെയും പോക്കെന്ന് ദേശീയ മാധ്യമങ്ങൾ വിലയിരുത്തുന്നു.
അതേസമയം മുൻ പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്ടൻ അമരീന്ദർ സിംഗിന്റെ പഞ്ചാബ് ലോക് കോൺഗ്രസ് എന്ന പാർട്ടിയുമായി കൈകോർത്ത് തെരഞ്ഞെടുപ്പിനെ നേരിടാനുള്ള തയ്യാറെടുപ്പുകൾ ബിജെപി സജീവമാക്കി. സഖ്യതീരുമാനം പഞ്ചാബിലെ ബിജെപി ചുമതലയുള്ള നേതാവ് ഗജേന്ദ്ര സിംഗ് ശെഖാവത്ത് സ്ഥിരീകരിച്ചു.









