ഡൽഹി: കുട്ടിക്കുരങ്ങിനെ കൊലപ്പെടുത്തിയതിന് പ്രതികാരമായി നായ്ക്കളെ കൂട്ടക്കൊല ചെയ്ത വിചിത്ര പ്രതികാരത്തിൽ പങ്കാളികളായി എന്ന് കരുതപ്പെടുന്ന രണ്ട് വാനരന്മാരെ പിടികൂടി. വനംവകുപ്പിന്റെ നാഗ്പൂർ സംഘമാണ് ഇവയെ പിടികൂടിയത്. ബീദിൽ നിന്നും നാഗ്പുരിലേക്ക് കൊണ്ട് പോകുന്ന വാനരന്മാരെ ഇന്ന് കാട്ടിലേക്ക് തുറന്നു വിടും.
ലവൂൽ ഗ്രാമത്തിൽ മാസങ്ങളായി വാനരന്മാർ നായ്ക്കളെ കൊലപ്പെടുത്തുകയായിരുന്നു. മുംബൈയിൽ നിന്നും 300 മൈൽ അകലെയുള്ള ഉൾനാടൻ പട്ടണത്തിലായിരുന്നു പ്രതികാര കൂട്ടക്കൊല. നായ്ക്കൾ സംഘം ചേർന്ന് കുട്ടിക്കുരങ്ങനെ കൊലപ്പെടുത്തിയതോടെയാണ് സംഭവ പരമ്പരകൾ ആരംഭിക്കുന്നത്. തുടർന്ന് കൂട്ടമായി ഗ്രാമത്തിലിറങ്ങിയ വാനരന്മാർ നായ്ക്കളെ തെരഞ്ഞു പിടിച്ച് കൊല്ലാൻ തുടങ്ങി. ആക്രമിച്ച ശേഷം നായ്ക്കളെ മരങ്ങളുടെയും വലിയ കെട്ടിടങ്ങളുടെയും മുകളിൽ നിന്നും താഴേക്ക് വലിച്ചെറിഞ്ഞായിരുന്നു വാനരന്മാർ കൊന്നിരുന്നത്.
തെരുവുനായ്ക്കളെ കൊന്ന് തീർന്ന ശേഷം വാനരന്മാർ വളർത്തു നായകളുടെ നേർക്കും തിരിഞ്ഞു. തുടർന്ന് പ്രദേശവാസികളിൽ ഒരാൾ വനം വകുപ്പിന് പരാതി നൽകിയതോടെ സംഭവം വാർത്തയാകുകയായിരുന്നു.
ജന്തുലോകത്തെ പ്രതികാരത്തിന്റെ കഥ സാമൂഹിക മാധ്യമങ്ങൾ ട്രോളുകളായി ആസ്വദിക്കുകയാണ്.
https://twitter.com/HayeSiyapa/status/1472174210873061381?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1472174210873061381%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.ndtv.com%2Findia-news%2F2-monkeys-caught-in-maharashtra-in-revenge-killing-of-250-dogs-report-2659758
#MonkeyVsDoge
You just pulled a piston on a guy with missile launcher. pic.twitter.com/e6au0ekijl— Mehul Tiwary (@MehulNotNice) December 18, 2021









