ബംഗലൂരു: പതിനഞ്ച് വർഷമായി വ്യാജ തിരിച്ചറിയൽ രേഖകളുമായി ഹിന്ദു നാമത്തിൽ കർണാടകയിൽ താമസിച്ചു വന്നിരുന്ന ബംഗ്ലാദേശ് സ്വദേശിനി റോണി ബീഗം അറസ്റ്റിലായി. 27 വയസ്സുകാരിയായ ഇവർ പായൽ ഘോഷ് എന്ന പേരിലായിരുന്നു കർണാടകയിൽ താമസിച്ചിരുന്നത്. എഫ് ആർ ആർ ഒയിൽ നിന്നുള്ള നിർദേശ പ്രകാരമായിരുന്നു ഇവരുടെ അറസ്റ്റ്.
ബംഗ്ലാദേശിലെ നരയ്ൽ ജില്ലക്കാരിയാണ് റോണി. മംഗലാപുരം സ്വദേശി നിതിൻ കുമാറാണ് ഇവരുടെ ഭർത്താവ്. റോണി അറസ്റ്റിലായതോടെ ഇയാൾ ഒളിവിൽ പോയിരിക്കുകയാണ്.
പന്ത്രണ്ടാമത്തെ വയസ്സിലാണ് റോണി ബീഗം ഇന്ത്യയിൽ എത്തിയത്. മുംബൈയിൽ കുറച്ചു കാലം ബാർ ഡാൻസറായി ഇവർ ജോലി ചെയ്തിരുന്നു. പശ്ചിമ ബംഗാൾ സ്വദേശിനിയാണ് എന്ന് തെളിയിക്കാൻ പായൽ ഘോഷ് എന്ന പേരിൽ ഇവർ വ്യാജ രേഖകൾ സംഘടിപ്പിക്കുകയായിരുന്നു.
Discussion about this post