പാലക്കാട്: തദ്ദേശ തെരഞ്ഞെടുപ്പില്‍ പാലക്കാട് നഗരസഭയിലെ ബി.ജെ.പിയുടെ ഏക മുസ്ലിം വനിത സ്ഥാനാര്‍ത്ഥിയാണ് ശബാന അന്‍വര്‍ പാലക്കാട് മുന്‍സിപ്പാലിറ്റിയിലെ 16ാം വാര്‍ഡ് സ്ഥാനാര്‍ത്ഥിയായ ശബാന ് തന്റെ സ്ഥാനാര്‍ത്ഥിത്വത്തെ ‘രാഷ്ട്രീയ ഘര്‍ വാപസി’ യായാണ് വിലയിരുത്തുന്നത്.
‘ഞാന്‍ വളര്‍ന്നത് മധ്യപ്രദേശിലെ ഒരു ബി.ജെ.പി കുടുംബത്തിലാണ്. അച്ഛനും സഹോദരങ്ങളും എല്ലാവരും ബി.ജെ.പി പ്രവര്‍ത്തകരായിരുന്നു. ഇപ്പോ ഇവിടെ എന്റെ കുടുംബത്തിന്റെ രാഷ്ട്രീയത്തിലേക്കുള്ള മടങ്ങിപ്പോക്കാണിത്- ശബാന പറഞ്ഞു.
‘യഥാര്‍ത്ഥ ശത്രുക്കളെ സമൂഹം തിരിച്ചറിയേണ്ടതുണ്ട്. കപട മതേതര നയങ്ങള്‍ നമ്മെ എവിടെയുമെത്തിക്കില്ല. ഗുജറാത്ത് കലാപത്തിന് മോദിയെ പഴിക്കുന്നവര്‍ അദ്ദേഹത്തിന്റെ ഭരണം അവിടത്തെ മുസ്ലീം വിഭാഗത്തിന്റെ ജീവിതം മെച്ചപ്പെടുത്തിയ കാര്യം മറക്കുകയാണെന്നും ശബാന പറഞ്ഞു.
മധ്യപ്രദേശുകാരിയായ ശബാന ഹിന്ദി ബിരുദധാരിയാണ്. ബിസിനസുകാരനായ ഭര്‍ത്താവ് അന്‍വര്‍ രാജസ്ഥാന്‍കാരനാണ്. രണ്ട് കുട്ടികളുണ്ട്.
Discussion about this post