മൂർഖൻ പാമ്പിന്റെ കടിയേറ്റ് ഗുരുതരാവസ്ഥയിൽ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച വാവ സുരേഷിനെ സോഷ്യൽ മീഡിയയിൽ വിമർശിക്കുന്നവർക്കെതിരെ വിമർശനവുമായി കാളിയമ്പി. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം രംഗത്തെത്തിയത്. വാവ സുരേഷിനെ മര്യാദ പഠിപ്പിക്കലാണ് ഇന്നത്തെ ഫെയിസ്ബുക്കിലെ ചാരുകസേരകളിൽ പുളയുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
”വാവയ്ക്ക് പാമ്പ് പിടിത്തം ഹരമാണ്. അദ്ദേഹം അതിൽ ഒരു high കണ്ടെത്തുന്ന മനുഷ്യനാണ്. അതിൽ മറ്റുള്ളവർക്കും ഗുണമുണ്ട് എന്ന് മാത്രം. ഇത്തരത്തിൽ അപകടകാരികളായ മൃഗങ്ങളെ സുരക്ഷയില്ലാതെ handle ചെയ്യുന്നത് ഇഷ്ടപ്പെടുന്ന, അതിൽ ഹരം കണ്ടെത്തുന്ന ഒരു പാട് സായിപ്പൻമാർ പ്രത്യേകിച്ച് visual media കലാകാരൻമാർ ലോകം മുഴുവനും ഉണ്ട്.
വാവയെ അങ്ങനെ ഒരാളായി കണ്ടാൽ പുള്ളിക്ക് കമ്പിൻ്റെ അറ്റത്ത് കമ്പി വെച്ച് കെട്ടി പാമ്പിനെ പിടിക്കാൻ ഉപദേശം കൊടുക്കുന്നുള്ള നമ്മുടെ വിഷമം മാറിക്കിട്ടു”മെന്നും അദ്ദേഹം സോഷ്യൽമീഡിയയിൽ കുറിച്ചു
അതേസമയം കോട്ടയം കുറിച്ചി നീലംപേരൂർ വെച്ചായിരുന്നു ഇന്നലെ വാവ സുരേഷിനെ മൂർഖൻ പാമ്പ് കടിച്ചത്. പിടികൂടിയ പാമ്പിനെ ചാക്കിൽ കയറ്റുന്നതിനിടെ തുടയിൽ കടിക്കുകയായിരുന്നു. ഗുരുതരാവസ്ഥയിലായ സുരേഷിനെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം :
വാവ സുരേഷിനെ മര്യാദ പഠിപ്പിക്കലാണ് ഇന്നത്തെ ഫെയിസ്ബുക്കിലെ ചാരുകസേരകളിൽ പുളയുന്നത്.
വാവയ്ക്ക് പാമ്പ് പിടിത്തം ഹരമാണ്. അദ്ദേഹം അതിൽ ഒരു high കണ്ടെത്തുന്ന മനുഷ്യനാണ്. അതിൽ മറ്റുള്ളവർക്കും ഗുണമുണ്ട് എന്ന് മാത്രം. ഇത്തരത്തിൽ അപകടകാരികളായ മൃഗങ്ങളെ സുരക്ഷയില്ലാതെ handle ചെയ്യുന്നത് ഇഷ്ടപ്പെടുന്ന, അതിൽ ഹരം കണ്ടെത്തുന്ന ഒരു പാട് സായിപ്പൻമാർ പ്രത്യേകിച്ച് visual media കലാകാരൻമാർ ലോകം മുഴുവനും ഉണ്ട്.
വാവയെ അങ്ങനെ ഒരാളായി കണ്ടാൽ പുള്ളിക്ക് കമ്പിൻ്റെ അറ്റത്ത് കമ്പി വെച്ച് കെട്ടി പാമ്പിനെ പിടിക്കാൻ ഉപദേശം കൊടുക്കുന്നുള്ള നമ്മുടെ വിഷമം മാറിക്കിട്ടും. Discovery channel ലെ സ്റ്റീവ് ഇർവിൻ ഒക്കെ അങ്ങനെ ഒരാളായിരുന്നു. മുതലയെയും പാമ്പിനേയും ഒക്കെ പിടിക്കാൻ യന്ത്ര സംവിധാനം ഒന്നും ഇല്ലാത്തത് കൊണ്ടല്ല അദ്ദേഹം വാലിൽ പിടിച്ച് തൂക്കിയിരുന്നത് എന്ന് ഓർത്താൽ വാവ സുരേഷ് എന്തോ ഭയങ്കര മോശം ചെയ്യുന്നു എന്ന നമ്മുടെ സങ്കടം മാറും.
സായിപ്പ് ചെയ്യുമ്പോൾ അത് ഭയങ്കര സാഹസികതയും വാവ പണമില്ലാത്ത കറുത്ത ഭാരതീയൻ ആയത് കൊണ്ട് അഹങ്കാരവും ആയി മാറില്ലല്ലോ.
വാവ ഒരു പാമ്പാട്ടിയാണ്. ഇന്ത്യയിലെ ഏറ്റവും പുരാതനമായ entertainment സംസ്കാരങ്ങളിലൊന്നാണ് പാമ്പാട്ടികൾ. ഭാരതത്തിൽ എല്ലാത്തിലും ഉള്ളത് പോലെ ഒരു ആത്മീയ ജീവിതവും ആ തൊഴിലിനോട് ചേർന്നുണ്ട്.
പാമ്പാട്ടി സംസ്കാരത്തെ ഇന്നത്തെ കാലത്ത് നമ്മൾ തന്നെ നിയമം വഴിയും അല്ലാതെയും കെട്ടിയിടാനൊരുങ്ങിയപ്പോൾ, അതിനെ നമ്മൾ തന്നെ നമുക്ക് സ്വയം ഉള്ള അപകർഷതാബോധം കാരണം ഇകഴ്ത്തിക്കഴിഞ്ഞപ്പോൾ വേറെ രൂപത്തിൽ ആ അഭിനിവേശം അദ്ദേഹം അവതരിപ്പിച്ചെന്നേ ഉള്ളൂ. കണ്ണട ഒന്ന് മാറ്റി വച്ച് ‘സ്നേക് റെസ്ക്യവർ’ എന്ന ബിരുദവും മാറ്റി ഒന്ന് നോക്കിയാൽ ആ മനുഷ്യൻ്റ വാസന എന്താണെന്നും ഏത് പരമ്പരയിൽ നിന്നാണദ്ദേഹം വരുന്നതെന്നും മനസ്സിലാകും.
റോമിലസ് വിറ്റേകർ വരുന്നതിന് മുൻപും ഈ നാട്ടിൽ പാമ്പും പാമ്പ് പേടിയും പാമ്പാട്ടികളും ഒക്ക ഉണ്ടായിരുന്നു. ഇനിയും ഉണ്ടാകും.
ആനയുടെ ചവിട്ട് കൊണ്ട് ചാകുമെന്ന് കരുതിയാലും പൂരവും ആനയും ആനപ്പാപ്പാനുമൊക്കെയുണ്ടേൽ, പാമ്പിനെയും മുതലയേയും മുതൽ സകല വന്യ ജീവികളേയും dangerous encounters ചെയ്യുന്ന സായിപ്പൻമാരും ആഘോഷിക്കപ്പെടുന്ന ഈ ലോകത്ത് വാവ സുരേഷ് നിങ്ങടെയൊക്കെ ജഡ്ജ്മെൻ്റിന് വിധേയനായി ജീവിച്ചോണം എന്നത് എന്തുകൊണ്ടാണ് തോന്നുന്നതെന്ന് സ്വയം ആലോചിക്കുക.
Vava Suresh is a conservationist, television personality, snake expert and environmentalist. എന്താ ഇംഗ്ലീഷ് എന്നാണോ? സ്റ്റീവ് ഇർവിൻ്റെ വിക്കിപ്പീഡിയ പേജിലെ ഇൻട്രൊ ഒന്ന് പരാവർത്തനം ചെയ്തന്നേ ഉള്ളൂ. സായിപ്പ് പറയുമ്പൊ ഉള്ളിലെ തവിടൻ അപകർഷതയ്ക്ക് സ്വൽപ്പം വാശി തോന്നിയാലോ എന്ന് കരുതി മാത്രം. വേണ്ട – അങ്ങേരെ ആരും പുത്തൻ പ്രൊഫഷനായ snake rescuer എന്ന് വിളിക്കണ്ട. തീർന്നില്ലേ പ്രശ്നം!
അണ്ണാ! പെട്ടെന്ന് ഭേദമായി തിരികെ വരിക. സായിപ്പ് (അറബികളും) വരച്ച് വച്ച കള്ളികൾക്കുള്ളിൽ മാത്രം തുള്ളി ജീവിച്ച അടിമ ജീവിതങ്ങൾക്ക് നിങ്ങളെ മനസ്സിലാകണമെന്നില്ല. എന്നാലും We love you. You’re a gem of a human being. നിങ്ങളെ അറിയാവുന്നവർക്ക് നിങ്ങളെ പിരിയാനാവാത്ത വിധം ഇഷ്ടമാണ്.
എല്ലാം പെട്ടെന്ന് ഭേദമാവട്ടെ!
Discussion about this post