മുംബൈ: പബ്ജി കളിക്കിടെ ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് യുവാവിനെ സുഹൃത്തുക്കള്‍ ചേര്‍ന്ന് കുത്തികൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ താനെയിലാണ് സംഭവം. സയീല് യാദവ് എന്നയാളാണ് കൊല്ലപ്പെട്ടത്.
സംഭവത്തില്‍ 20 കാരനായ യുവാവിനെയും, പ്രായപൂര്‍ത്തിയാകാത്ത രണ്ട് പേരെയും പോലീസ് കസ്റ്റഡിയിലെടുത്തു. ഇവര്‍ ഇടക്കിടെ പബ്ജി കളിക്കാറുണ്ടെന്നും ഗെയിമിനോടനുബന്ധിച്ച് തര്‍ക്കങ്ങള്‍ നടക്കാറുണ്ടായിരുന്നുവെന്നും പൊലീസ് പറയുന്നു.
തിങ്കളാഴ്ച രാത്രി പബ്ജി കളിക്കു ശേഷം നാലു പേരും മദ്യപിച്ചു. തുടര്‍ന്ന് ഗെയിമിനെക്കുറിച്ച് തര്‍ക്കങ്ങളുണ്ടായി. മൂര്‍ച്ചയുള്ള കത്തി ഉപയോഗിച്ച് മൂവരും ചേര്‍ന്ന് സയീദിനെ കുത്തിക്കൊല്ലുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
Discussion about this post