മൊഹാലി: ശ്രീലങ്കയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുത്തു. ട്വെന്റി 20 പരമ്പര തൂത്തു വാരിയ ശേഷം ടെസ്റ്റ് പരമ്പരയിലും വിജയം ആവർത്തിക്കാനാണ് ഇന്ത്യ പരിശ്രമിക്കുന്നത്. വിരാട് കോഹ്ലിയുടെ നൂറാം ടെസ്റ്റ് എന്ന സവിശേഷതയും ഇന്നത്തെ മത്സരത്തിനുണ്ട്.
മൂന്ന് പേസർമാരെയും രണ്ട് സ്പിന്നർമാരെയും ഇരുകൂട്ടരും ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഒടുവിൽ റിപ്പോർട്ട് കിട്ടുമ്പോൾ ഇന്ത്യ വികറ്റ് നഷ്ടമാകാതെ 32 റൺസ് നേടിയിട്ടുണ്ട്. രോഹിത് ശർമ്മയും മായങ്ക് അഗർവാളും ചേർന്നാണ് ഇന്നിംഗ്സ് ഓപ്പൺ ചെയ്തിരിക്കുന്നത്.










