തിരുവനന്തപുരം: ജനശക്തിയില്‍ പ്രസിദ്ധീകരിച്ചതെന്ന് പറയുന്ന തന്റെ അഭിമുഖം അവാസ്തവമാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്. തന്റെ അഭിമുഖമെന്ന പേരില്‍ മാധ്യമങ്ങള്‍ അവാസ്തവം പ്രചരിപ്പിക്കുകയാണെന്നും വി.എസ് ആരോപിച്ചു.
തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് സി.പി.എമ്മിനെ കരിവാരിത്തേക്കാനുള്ള ശ്രമമാണ്. പാര്‍ട്ടിയുമായി അഭിപ്രായവ്യത്യാസമുണ്ടെന്ന് വരുത്തിത്തീര്‍ക്കാനുള്ള പാഴ്വേലയാണിതെന്നും അദ്ദേഹം പറഞ്ഞു.
സി.പിഎമ്മിന്റെ പിഴവുകള്‍ ചൂണ്ടിക്കാട്ടിയുള്ള വി.എസിന്റെ അഭിമുഖമായിരുന്നു വിവാദങ്ങള്‍ ഉണ്ടാക്കിയത്. അതേ സമയം വെള്ളാപ്പള്ളിക്കെതിരെ നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post