ചോറ്റാനിക്കര: ആലപ്പുഴ ജില്ലാ കളക്ടര്‍ ഡോ. രേണു രാജും ആരോഗ്യവകുപ്പ് ജോയിന്റ് സെക്രട്ടറി ഡോ. ശ്രീറാം വെങ്കിട്ടരാമനും വിവാഹിതരായി. ചോറ്റാനിക്കര ദേവീക്ഷേത്രത്തിന് സമീപമുള്ള ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.
ശ്രീറാമിന്റെ ആദ്യ വിവാഹവും രേണുവിന്റെ രണ്ടാം വിവാഹവുമാണ്. ഇരുവരും എം ബി ബി എസ് ബിരുദധാരികളാണ്. കൂടാതെ രണ്ടാം റാങ്കോടെയാണ് സിവില്‍ സര്‍വീസ് നേടിയതെന്ന പ്രത്യേകതയുമുണ്ട്. തങ്ങള്‍ വിവാഹിതരാവുകയാണെന്ന വിവരം ദിവസങ്ങള്‍ക്ക് മുമ്പാണ് ഇവര്‍ പുറത്തുവിട്ടത്.
2015-ലാണ് രേണുരാജ് സിവില്‍ സര്‍വീസ് പരീക്ഷ പാസായത്. എറണാകുളം അസി.കളക്ടര്‍, തൃശൂര്‍ ഡെപ്യൂട്ടി കളക്ടര്‍, ദേവികുളം സബ് കളക്ടര്‍, നഗരകാര്യ ഡയറക്ടര്‍ തുടങ്ങിയ പദവികള്‍ വഹിച്ചിരുന്നു. കഴിഞ്ഞ മാര്‍ച്ചിലാണ് ആലപ്പുഴ ജില്ലാ കളക്ടറായി ചുമതലേറ്റത്.
എറണാകുളം പനമ്പള്ളി നഗര്‍ സ്വദേശിയാണ് ശ്രീറാം. 2013ലാണ് സിവില്‍ സര്‍വീസ് പാസായത്. പത്തനംതിട്ട അസി.കളക്ടര്‍, ദേവികുളം സബ് കളക്ടര്‍, സര്‍വേ ആന്‍ഡ് ലാന്‍ഡ് ഡയറക്ടര്‍, തിരുവല്ല ആര്.ഡി.ഒ, പൊതുഭരണ വകുപ്പ് അസി.സെക്രട്ടറി, കൊവിഡ് ഡേറ്റ മാനേജ്മെന്റ് നോഡല്‍ ഓഫീസര്‍ തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്.
Discussion about this post