ബെര്‍ലിന്‍: മൂന്ന് ദശകങ്ങളായി ഇന്ത്യയില്‍ നിലനിന്നിരുന്ന രാഷ്ട്രീയ അസ്ഥിരതയെ ഒരൊറ്റ ബട്ടണ്‍ കൊണ്ട് ജനങ്ങള്‍ അവസാനിപ്പിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ജര്‍മന്‍ തലസ്ഥാനമായ ബെര്‍ലിനിലെ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തന്നെക്കുറിച്ചോ തന്റെ സര്‍ക്കാരിനോ കുറിച്ചോ സംസാരിക്കാനല്ല ഇവിടെയെത്തിയതെന്ന് പറഞ്ഞുകൊണ്ടാണ് പ്രധാനമന്ത്രി പ്രസംഗം ആരംഭിച്ചത്. കോടിക്കണക്കിന് ഇന്ത്യക്കാരുടെ കഴിവുകളെക്കുറിച്ച് പറയാനും അവയെ പ്രശംസിക്കാനുമാണ് ഞാനാഗ്രഹിക്കുന്നത്. കോടിക്കണക്കിന് ഇന്ത്യക്കാര്‍ എന്നുപറയുന്നത് ഇന്ത്യയില്‍ ജീവിക്കുന്നവരെ മാത്രമല്ല, ലോകത്തിന്റെ എല്ലാ കോണുകളിലുമുള്ള ഭാരതാംബയുടെ മക്കളെ കുറിച്ചുകൂടിയാണ് പറയുന്നതെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.
Discussion about this post