Saturday, July 2, 2022
submit news: [email protected]
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Defence
  • Entertainment
  • Sports
  • Article
  • Video
  • ​
    • Tech
    • Business
    • Culture
    • Health
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Defence
  • Entertainment
  • Sports
  • Article
  • Video
  • ​
    • Tech
    • Business
    • Culture
    • Health
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
No Result
View All Result
Home News Kerala

ഹൈക്കോടതി തീവ്രവാദ സംഘടനകളാണെന്ന് അഭിപ്രായപ്പെട്ട എസ്.ഡി.പി.ഐ.യും പോപ്പുലർ ഫ്രണ്ടും പിണറായി സർക്കാർ നിരോധിക്കണമെന്ന് കുമ്മനം രാജശേഖരൻ

by Brave India Desk
May 15, 2022, 05:18 pm IST
in Kerala
Share on FacebookTweetWhatsAppTelegram

ഹൈക്കോടതി തീവ്രവാദ സംഘടനകളാണെന്ന് അഭിപ്രായപ്പെട്ട എസ്.ഡി.പി.ഐ.യും പോപ്പുലർ ഫ്രണ്ടും പിണറായി സർക്കാർ നിരോധിക്കണമെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരൻ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

കുമ്മനം രാജശേഖരന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം :

Stories you may like

‘ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങളെ അലങ്കോലമാക്കാൻ വേണ്ടി നവോത്ഥാന കാർഡ് എടുത്ത് ആയിരക്കണക്കിന് അയ്യപ്പ വിശ്വാസികളെ കള്ളക്കേസിൽ കുടുക്കിയും തല്ലിച്ചതും ദ്രോഹിച്ച മുഖ്യമന്ത്രി പിണറായി വിജയൻ , സമസ്തയുടെ ചടങ്ങിൽ നടന്ന ലിംഗ വിവേചനത്തിൽ നിലപാട് വ്യക്തമാക്കണം’; സമസ്ത വേദിയിൽ പെൺകുട്ടിയെ  വിലക്കിയ സംഭവത്തിനെതിരെ കുമ്മനം രാജശേഖരൻ

ശ്രീപത്മനാഭസ്വാമി ക്ഷേത്രഭരണ സമിതിയിലേക്ക് കുമ്മനം രാജശേഖരനും : നിയമനം കേന്ദ്ര സർക്കാരിന്റെ പ്രതിനിധിയായി

എസ്.ഡി.പി.ഐ.യും പോപ്പുലർ ഫ്രണ്ടും തീവ്രവാദ സംഘടനകളാണെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടിരിക്കുന്നു. എന്നാൽ അവ നിരോധിത സംഘടനകളല്ലെന്നും കോടതി കൂട്ടിച്ചേർക്കുന്നു.

നിരോധിത സംഘടനകളല്ലാത്തതിനാൽ കോടതിക്ക് അതിന്റെ ചുക്കാൻ പിടിക്കുന്നവർക്കെതിരെ നിയമ നടപടി വിധിക്കുന്നതിന് പരിമിതികൾ ഉണ്ടെന്നാണ് മനസ്സിലാക്കേണ്ടത്. ഒട്ടും വൈകാതെ ഹൈക്കോടതി പ്രകടിപ്പിച്ച ആശങ്ക കണക്കിലെടുത്ത് ഈ തീവ്രവാദ പ്രസ്ഥാനങ്ങളെ നിരോധിക്കാൻ പിണറായി സർക്കാർ ശുപാർശ ചെയ്യണം.

തീവ്രവാദ സംഘടനകളെ നിരോധിക്കാൻ സാധ്യമല്ലെന്ന മന്ത്രി ഗോവിന്ദന്റെ നിലപാട് ശരിയല്ല . ഈ മൃദു സമീപനമാണ് കേരളത്തെ തീവ്രവാദികളുടെ സുരക്ഷിതകേന്ദ്രമാക്കിയത് . ദേശീയ അന്തർദേശീയ തലത്തിൽ തീവ്രവാദ ക്കേസുകളിൽ കേരളീയർ പ്രതികൾ ആകുന്നത് ഇവിടെ അവർക്കു പ്രവർത്തന സ്വാതന്ത്ര്യവും സഹായവും ഉള്ളതു കൊണ്ടാണ് .

കേരളത്തിൽ അതിക്രൂരമായ കൊലപാതകങ്ങളിലൂടെയും അക്രമങ്ങളിലൂടെയും സ്വൈര്യതയും സമാധാനവും തകർക്കുന്ന ദേശദ്രോഹികളെ നിരോധിക്കാൻ ബാധ്യതപ്പെട്ട ഭരണകൂടം അവർക്ക് പലപ്പോഴും കുടപിടിച്ചു കൊടുക്കുന്ന കാഴ്ചയാണ് പൊതുസമൂഹത്തിന് മുമ്പിലുള്ളത്. സംസ്ഥാനത്ത് ഇക്കൂട്ടരുമായി ഇടതുപക്ഷവും യു.ഡി.എഫും തരാതരം ധാരണയുണ്ടാക്കി പ്രവർത്തിക്കുന്നത് പരസ്യമായ രഹസ്യമാണ്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ രഹസ്യ ബാന്ധവം എൽ.ഡി.എഫ്. മായിട്ടായിരുന്നുവെന്നതും ആർക്കും അറിയാത്തതല്ല .

പിണറായി ഉണ്ടല്ലോ രക്ഷിക്കാൻ എന്ന ഹുങ്കിലാണ് ആലപ്പുഴയിലും പാലക്കാട്ടുമെല്ലാം സംഘപ്രവർത്തകരാണെന്നതിന്റെ പേരിൽ മാത്രം നിരപരാധികളെ ഈ തീവ്രവാദികൾ കൊന്നൊടുക്കിയത്.

സംഘപ്രവർത്തകരെ പ്രഖ്യാപിത ശത്രുക്കളായി കാണുന്ന സി.പി.എം. നയിക്കുന്ന ഭരണകൂടം കുറ്റവാളികളോട് കാട്ടുന്ന ഉദാരത മൂലമാണ് അക്രമങ്ങൾ ആവർത്തിക്കുന്നത്. കാശ്മീരിൽ പണ്ഡിറ്റുകൾക്ക് നേർക്കുണ്ടാകുന്നതു പോലെയുള്ള ആക്രമണമാണ് ഇവിടെയും സംഭവിക്കുന്നത്. ഇത് ഹൈക്കോടതി തിരിച്ചറിഞ്ഞതിന്റെ പ്രതിഫലനമാണ് കഴിഞ്ഞ ദിവസത്തെ പരാമർശത്തിലൂടെ കേട്ടത്.

ഇനിയെങ്കിലും സർക്കാർ ഉണർന്ന് പ്രവർത്തിക്കുകയും തീവ്രവാദ സംഘടനകളെ നിരോധിക്കുകയും വേണം. കേരളത്തിലെ നശബ്ദ ഭൂരിപക്ഷം സർക്കാരിന്റെ അവിശുദ്ധ കൂട്ടുകെട്ടുകൾക്കെതിരെ തിരിയുന്ന കാലം വിദൂരമല്ലെന്നും ഓർക്കണം.

Tags: kummanam rajashekharan
ShareTweetSendShare

Discussion about this post


Latest stories from this section

ക​ല്ല​മ്പ​ല​ത്ത് ഒ​രു​ വീ​ട്ടി​ലെ അ​ഞ്ചു​പേർ മ​രി​ച്ച നി​ല​യി​ൽ

‘ആക്രമിക്കപ്പെട്ടത് ജനങ്ങളുടെ സ്ഥാപനം’: രാഹുല്‍

എകെജി സെന്റര്‍ ആക്രമണ സംഭവത്തിൽ സ്‌ഫോടക വസ്തു നിരോധന നിയമപ്രകാരം കേസ്: എഫ്‌ഐആറിന്റെ പകര്‍പ്പ് പുറത്ത്

‘എല്ലാവരെയും വെള്ള പുതപ്പിച്ച് കിടത്താന്‍ ഈ കേഡര്‍ പ്രസ്ഥാനത്തിന് അറിയാം’; കോഴിക്കോട് ഭീഷണി പ്രസംഗവുമായി സിപിഎം നേതാവ്‌

Next Post

സം​സ്ഥാ​ന​ത്ത് അ​തി​തീ​വ്ര മ​ഴ​ക്ക് സാ​ധ്യ​ത:പ്രളയ മുന്നറിയിപ്പുമായി കേന്ദ്ര ജലകമ്മീഷൻ:അ​ഞ്ച് ജി​ല്ല​ക​ളി​ൽ റെ​ഡ് അ​ല​ർ​ട്ട്

Latest News

പ​റ​ക്കു​ന്ന​തി​നി​ടെ വിമാനത്തില്‍ നിന്നും പു​ക ഉയര്‍ന്നു; സ്‌​പൈ​സ് ജെ​റ്റ് വി​മാ​നം അ​ടി​യ​ന്ത​ര​മാ​യി തി​രി​ച്ചി​റ​ക്കി

‘ഉദയ്പൂർ കൊലപാതകത്തിന്റെ നിർദ്ദേശം വന്നത് പാക്കിസ്ഥാനിൽ നിന്ന്, സൂത്രധാരൻ സൽമാൻ’; പാക് പങ്കിന് തെളിവ് ലഭിച്ചെന്ന് എൻഐഎ

മണിപ്പൂരിലെ മണ്ണിടിച്ചില്‍; മരണം 81ആയി, കണ്ടെത്താനുള്ളത് 55ഓളം ആളുകളെ

ക​ല്ല​മ്പ​ല​ത്ത് ഒ​രു​ വീ​ട്ടി​ലെ അ​ഞ്ചു​പേർ മ​രി​ച്ച നി​ല​യി​ൽ

ഇറാനിൽ ശക്തമായ ഭൂചലനം

കര,നാവിക സേനകൾ അഗ്നിവീർ റിക്രൂട്ട്മെൻറ് രജിസ്ട്രേഷൻ ആരംഭിച്ചു: അപേക്ഷ നൽകാനുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ ഇവയാണ്

ബിജെപി  ദേശീയ നിർവ്വാഹക സമിതി  യോഗത്തിന് ഇന്ന്  തുടക്കമാകും

‘യുക്രൈൻ യുദ്ധം ചർച്ചയിലൂടെ പരിഹരിക്കണം’; പുടിനുമായി ഫോണിൽ ചർച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India News. Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India News. Tech-enabled by Ananthapuri Technologies