ഉദയ്പൂര്‍: നൂപുര്‍ ശര്‍മയുടെ പരാമര്‍ശത്തെ പിന്തുണച്ചതിന്റെ പേരില്‍ തയ്യല്‍ക്കാരനെ കടയില്‍ കയറി കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ക്ക് ഐഎസ് ബന്ധമുണ്ടെന്ന് സൂചിപ്പിക്കുന്ന വിവരങ്ങള്‍ ലഭിച്ചതായി റിപ്പോര്‍ട്ട്.
അതേസമയം, ഇതു സംബന്ധിച്ച് സ്ഥിരീകരണം ഉണ്ടായിട്ടില്ല. പ്രതികളിലൊരാളായ റിയാസ് മുഹമ്മദ് അട്ടാരി ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുള്ള ചില ചിത്രങ്ങളില്‍ ഐഎസ് സൂചനകളുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിന് പുറമേ ഐഎസുമായി ബന്ധപ്പെട്ട് രാജസ്ഥാനില്‍ നിന്ന് അറസ്റ്റിലായ മുജീബ് അബ്ബാസിയെന്നയാളുമായി റിയാസിന് ബന്ധമുണ്ടായിരുന്നെന്നും സൂചനയുണ്ട്. അതേസമയം, പ്രതികളെ ചോദ്യംചെയ്യാനായി എന്‍.ഐ.എ സംഘം രാജസ്ഥാനില്‍ എത്തിയിട്ടുണ്ട്.
ഇവരുടെ തീവ്രവാദ ബന്ധമുള്‍പ്പെടെയുള്ള സംശയിക്കുന്ന കാര്യങ്ങള്‍ ദേശീയ അന്വേഷണ ഏജന്‍സി വിശദമായി പരിശോധിക്കും. അതിനിടെ സംഘര്‍ഷസാധ്യത നിലനില്‍ക്കുന്നതിനാല്‍ രാജസ്ഥാനിലാകെ കര്‍ശന ജാഗ്രത തുടരുകയാണ്. ഏഴ് പോലീസ് സ്റ്റേഷന് അതിര്‍ത്തികളില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. സമ്പൂര്‍ണ ഇന്റര്‍നെറ്റ് വിലക്കും ഒരുമാസം നീണ്ടുനില്‍ക്കുന്ന നിരോധനാജ്ഞയും പ്രഖ്യാപിച്ചിട്ടുണ്ട്.
Discussion about this post