ബെഗളൂരു: വൈകാരിക ബന്ധങ്ങളില്ലാതെ ഭാര്യയെ പണം നൽകുന്ന വെറും എടിഎം യന്ത്രമായി മാത്രം കാണുന്നത് മാനസിക പീഡനത്തിന് തുല്യമെന്ന് കർണാടക ഹൈക്കോടതി. വിവാഹ മോചനം ആവശ്യപ്പെട്ട് സ്ത്രീ നൽകിയ ഹർജിയിലാണ് കർണാടക ഹൈക്കോടതി നിർണായക വിധി പറഞ്ഞത്.
കീഴ്ക്കോടതിയുടെ വിവാഹമോചനം അനുവദിക്കരുതെന്ന ഉത്തരവിനെ ചോദ്യം ചെയ്ത് ഇവർ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. എന്നാൽ, കീഴ്ക്കോടതിയുടെ വിധി റദ്ദാക്കി കൊണ്ട് ഹൈക്കോടതി സ്ത്രീക്ക് വിവാഹ മോചനം നൽകുകയായിരുന്നു. ജസ്റ്റിസ് അലോക് ആരാധെ, ജസ്റ്റിസ് ജെഎം ഖാസി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
ബിസിനസ് നടത്താനെന്ന വ്യാജേന ഭർത്താവ് 60 ലക്ഷം രൂപയാണ് ഭാര്യയിൽ നിന്ന് കൈപ്പറ്റിയത്. അയാൾ ഭാര്യയെ ഒരു കറവ പശുവിനെ പോലെയാണ് കണക്കാക്കുന്നത്. ‘ഭാര്യയുമായി ഈ വ്യക്തിക്ക് യാതൊരു വിധ വൈകാരിക അടുപ്പങ്ങളുമില്ല. ഇത് ഭാര്യക്ക് ഉണ്ടാക്കിയ മാനസിക ബുദ്ധിമുട്ട് പരിഗണിച്ചാണ് വിവാഹ മോചനം നൽകുന്നത്’, കോടതി വ്യക്തമാക്കി. ദുബായിൽ സലൂൺ ആരംഭിക്കാൻ ഭാര്യ നിർബന്ധിച്ചെങ്കിലും അദ്ദേഹം താൽപര്യം കാണിച്ചിരുന്നില്ല. വാദം കേട്ട കോടതി ഭർത്താവിന് ഭാര്യയോട് യാതൊരു വിധ മാനസിക അടുപ്പവുമില്ലെന്ന് ചൂണ്ടി കാട്ടിയാണ് വിവാഹ മോചനം നൽകിയത്.
Discussion about this post