വാഷിംഗ്ടണ്‍: അരുണാചല്‍ പ്രദേശിലെ തവാങ്ങില്‍ ഇന്ത്യന്‍ സൈനികരും ചൈനീസ് സേനയും ഏറ്റുമുട്ടിയതിനെ തുടര്‍ന്നുണ്ടായ സ്ഥിതിഗതികള്‍ അമേരിക്ക സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്ന് വൈറ്റ്ഹൗസ്. സമാധാനം വീണ്ടെടുക്കാനുള്ള ഇന്ത്യയുടെ പരിശ്രമങ്ങള്‍ക്ക് അമേരിക്കയുടെ എല്ലാവിധ പിന്തുണയുമുണ്ടാകുമെന്ന് പെന്റഗണ്‍ പ്രസ് സെക്രട്ടറി പാറ്റ് റെയ്ഡര്‍ അറിയിച്ചു. ഇരുരാജ്യങ്ങളും വളരെ വേഗം സംഘര്‍ഷത്തില്‍ നിന്ന് പിന്മാറിയതില് ബൈഡന് ഭരണകൂടത്തിന് സന്തോഷമുണ്ടെന്ന് വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി കരീന്‍ ജെന്‍ പിയര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
നിയന്ത്രണരേഖയില്‍ സൈന്യത്തെ വിന്യസിക്കുകയും നിര്‍മാണങ്ങള്‍ നടത്തുകയും ചെയ്ത ചൈനയെ പാറ്റ് റെയ്ഡര്‍ വിമര്‍ശിച്ചു. സഖ്യരാജ്യങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ അമേരിക്കയ്ക്ക് പ്രതിബദ്ധതയുണ്ടെന്നും സമാധാനം ഉറപ്പാക്കാനുള്ള ഇന്ത്യയുടെ നടപടികള്‍ക്ക് എല്ലാവിധ പിന്തുണകളും നല്‍കുമെന്നും റെയ്ഡര്‍ വ്യക്തമാക്കി.
അതേസമയം സംഘര്‍ഷത്തില്‍ നിന്നും ഇരു വിഭാഗവും വളരെ വേഗം പിന്മാറിയതില് സന്തോഷമുണ്ടെന്ന് പ്രസ് സെക്രട്ടറി കരീന്‍ ജെന്‍ പിയര്‍ പറഞ്ഞു. ‘സാഹചര്യം ഞങ്ങള്‍ സൂക്ഷ്മമമായി നിരീക്ഷിക്കുകയാണ്. അതിര്‍ത്തിയിലെ തര്ക്കമേഖലകളെ സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് ഇന്ത്യയും ചൈനയും നിലവിലെ നയതന്ത്ര സാധ്യതകള്‍ ഉപയോഗപ്പെടുത്തണമെന്നാണ് തങ്ങള്‍ ആഗ്രഹിക്കുന്നത്,’ കരീന്‍ പറഞ്ഞു.
Discussion about this post