മുംബൈ : എയർ ഇന്ത്യ വിമാനത്തിൽ വെച്ച് വയോധികയുടെ ശരീരത്തിൽ മൂത്രമൊഴിച്ച സംഭവത്തിൽ ശങ്കർ മിശ്രയെ ജോലിയിൽ നിന്ന് പുറത്താക്കി. വെൽസ് ഫാർഗോ എന്ന കമ്പനിയിൽ നിന്നാണ് ഇയാളെ പുറത്താക്കിയത്.
“വെൽസ് ഫാർഗോ കമ്പനി ജീവനക്കാരെ ഔദ്യോഗികവും വ്യക്തിപരവുമായ പെരുമാറ്റത്തിൽ ഏറ്റവും ഉയർന്ന നിലവാരത്തിലേക്കാണ് നയിക്കുന്നത്. എന്നാൽ ശങ്കർ മിശ്രയ്ക്കെതിരെ ഉയർന്ന ഈ ആരോപണങ്ങൾ കമ്പനിയെ ആഴത്തിൽ അസ്വസ്ഥമാക്കി. അതിനാൽ ഈ വ്യക്തിയെ വെൽസ് ഫാർഗോയിൽ നിന്ന് പിരിച്ചുവിട്ടിരിക്കുന്നു,” എന്ന് കമ്പനി പ്രസ്താവനയിൽ പറഞ്ഞു.
അതേസമയം സംഭവത്തിന് പിന്നാലെ മിശ്ര ഒളിവിൽ പോയിരിക്കുകയാണ്. ഇയാൾക്ക് വേണ്ടി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിട്ടുണ്ട്. നവംബർ 28 ന് ന്യൂയോർക്ക്-ഡൽഹി വിമാനത്തിൽ വെച്ചാണ് സംഭവം നടന്നത്. മദ്യലഹരിയിൽ എത്തിയ യുവാവ് വയോധികയുടെ ശരീരത്തിൽ മൂത്രമൊഴിക്കുകയായിരുന്നു. തുടർന്ന് ഇത് പുറത്തറിഞ്ഞതോടെയാണ് ഇയാൾക്കെതിരെ നിയമനടപടിക്ക് ഒരുങ്ങുന്നത്.










