തിരുവനന്തപുരം: ഷാനവാസിനെതിരെ ഇ.ഡിക്ക് പരാതി. ആലപ്പുഴ നഗരസഭാ കൗൺസിലർ ഷാനവാസിനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് പരാതി. മൂന്ന് സിപിഎം പ്രവർത്തകരാണ് പരാതിക്കാർ. അനധികൃത സ്വത്ത് ഇടപാടുകൾ അന്വേഷിക്കണമെന്നാണ് പരാതിയിൽ പറയുന്നത്. ലഹരികടത്ത് വിവാദത്തിൽ ഷാനവാസിന്റെ പങ്ക് പുറത്ത് വന്നതിന് പിന്നാലെയാണ് ഇയാൾക്കെതിരെ ഇഡിക്ക് പരാതി കിട്ടിയത്. ആലപ്പുഴ നഗരത്തിലെ മൂന്ന് സിപിഎം പ്രവർത്തകരാണ് രേഖാമൂലം ഇഡിക്ക് പരാതി നൽകിയത്.
വർഷങ്ങളായി ഷാനവാസ് അനധികൃതമായി സ്വത്ത് സമ്പാദിച്ച് വരികയാണ്. പല ബിസിനസ് സ്ഥാപനങ്ങളിലും പങ്കാളിത്തമുണ്ട്, കെട്ടിട നിർമ്മാണം, ഭൂമി ഇടപാടുകൾ തുടങ്ങിയവയെല്ലാം ഷാനവാസിന് പങ്കാളിത്തമുണ്ട്. ഇതിന്റെയെല്ലാം ഉറവിടം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇവർ ഇഡിക്ക് പരാതി നൽകിയത്. അനധികൃത സ്വത്ത് സമ്പാദനത്തിന്റെ തെളിവുകളും രേഖകളും സമർപ്പിച്ചിട്ടുണ്ടെന്നാണ് വിവരം.
ഷാനവാസിന്റെ ഉടമസ്ഥതയിലുള്ള ലോറിയിലാണ് ഒന്നരക്കോടി രൂപയുടെ ലഹരി വസ്തുക്കള്‍ കടത്തിയത്. ഷാനവാസും കേസിലെ മുഖ്യപ്രതിയും പാര്‍ട്ടി പ്രവര്‍ത്തകനുമായ ഇജാസും അടുത്ത സുഹൃത്തുക്കളാണ്. ഇരുവരും ഒരുമിച്ചുള്ള നിരവധി ചിത്രങ്ങളും പുറത്ത് വന്നിരുന്നു. ലഹരി കടത്തിന് പുറമെ നിരവധി പരാതികൾ ഷാനവാസിനെതിരെ പാർട്ടിക്ക് മുൻപാകെ എത്തിയിട്ടുണ്ട്. പാൻമസാല കടത്തുമായി ബന്ധപ്പെട്ട് ഷാനവാസിനെതിരെ കഴിഞ്ഞ ദിവസം പാർട്ടി സസ്പെൻഡ് ചെയ്തിരുന്നു.
Discussion about this post